Gulf
ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ സമാപിച്ചുബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ സമാപിച്ചു
Gulf

ബഹ്റൈന്‍ ഇന്ത്യന്‍ സ്‌കൂള്‍ മെഗാഫെയര്‍ സമാപിച്ചു

admin
|
15 April 2017 2:43 PM GMT

ഭക്ഷ്യമേളയും കുട്ടികളൊരുക്കിയ ശാസ്ത്ര പ്രദര്‍ശനവുമായിരുന്നു ഇത്തവണ മേളയുടെ മുഖ്യ ആകര്‍ഷണം.

ബഹ്റൈനിലെ ഇന്ത്യന്‍ സ്‌കൂളില്‍ സംഘടിപ്പിച്ച മെഗാഫെയര്‍ വിജയകരമായി സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന മേളയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കെടുത്തു.

ഇന്ത്യന്‍ സ്‌കൂള്‍ മെഗാ ഫെയറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ എംബസി സെക്കന്റ് സെക്രട്ടറി ആനന്ദ് പ്രകാശും വിദ്യാഭ്യാസ മന്ത്രാലയം അധികൃതരുമായിരുന്നു മുഖ്യാതിഥികള്‍. പ്രിന്‍സിപ്പല്‍ വി.ആര്‍.പളനിസ്വാമി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ അധ്യക്ഷത വഹിച്ചു. ജി.കെ.നായര്‍, ഷെമിലി.പി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ഭക്ഷ്യമേളയും കുട്ടികളൊരുക്കിയ ശാസ്ത്ര പ്രദര്‍ശനവുമായിരുന്നു ഇത്തവണ മേളയുടെ മുഖ്യ ആകര്‍ഷണം. വിവിധ സംഘടനകളും കൂട്ടായ്മകളും ഒരുക്കിയ സ്റ്റാളുകള്‍ മേളയെ ആകര്‍ഷകമാക്കി. ഭക്ഷ്യ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംരംഭകര്‍ തങ്ങളുടെ ഉല്പന്നങ്ങളുമായി മേളയിലുണ്ടായിരുന്നു. രാജ്യത്ത് ഹോട്ടലുകളും റസ്‌റ്റോറന്റുകളും വിവിധ ഭക്ഷ്യശാലകളും രുചികരമായ വിഭവങ്ങളുമായി പ്രദര്‍ശനത്തില്‍ അണിനിരന്നു. വാര്‍ത്താമാധ്യമങ്ങളുടെയും വിവിധ പ്രസിദ്ധീകരണങ്ങളുടെയും വീട്ടമ്മമാരുടെ നേത്യത്വത്തില്‍ തയ്യാറാക്കിയ നാടന്‍ ഭക്ഷണ വിഭവങ്ങളുടെയും സ്റ്റാളുകളിലും നല്ല ജനത്തിരക്ക് അനുഭവപ്പെട്ടു. ഭക്ഷ്യമേള സ്റ്റാളുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത് പ്രവാസികള്‍ തങ്ങളുടെ കുടുംബങ്ങളോടൊപ്പമാണ് മേളയിലെത്തിയത്.

Similar Posts