Gulf
യുഎഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശംയുഎഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം
Gulf

യുഎഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

Sithara
|
21 April 2017 5:59 PM GMT

കര ജലഗതാഗത ഫെഡറല്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

യുഎഇയിലെ മുഴുവന്‍ ദേശീയപാതകളിലും ചുങ്കം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. നിലവില്‍ ദുബൈയിലെ റോഡുകളില്‍ മാത്രമാണ് സാലിക് എന്ന പേരില്‍ ചുങ്കം നിലവിലുള്ളത്. കര ജലഗതാഗത ഫെഡറല്‍ അതോറിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവെച്ചത്.

യുഎഇ ഫെഡറല്‍ സര്‍ക്കാറിന് കീഴിലെ റോഡുകളില്‍ അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് വിവിധ ദേശീയപാതകളില്‍ ചുങ്കം ഏര്‍പ്പെടുത്തുക എന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്. ഗതാഗത മേഖലയില്‍ നടത്തേണ്ട പുതിയ നിയമനിര്‍മാണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം കര ജലഗതാഗത ഫെഡറല്‍ അതോറിറ്റി നടത്തിയ ശില്‍പശാലയില്‍ ചുങ്കമടക്കം 34 പരിഷ്കരണ നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് മുന്നിലെത്തിയിട്ടുണ്ട്. 2007 ലാണ് ദുബൈയില്‍ സാലിക് എന്ന പേരില്‍ ചുങ്കം ആരംഭിച്ചത്. ദുബൈയിലെ റോഡുകളില്‍ ആറിടങ്ങളില്‍ ഇത്തരം ഓട്ടോമാറ്റിക് ടോള്‍ ഗേറ്റുകളില്‍ വാഹനങ്ങളില്‍ നിന്ന് ചുങ്കം ഈടാക്കുന്നുണ്ട്.

ഗതാഗത കുരുക്ക് യാത്രക്കാര്‍ക്ക് മാത്രമല്ല രാജ്യത്തിനും പൊതുനഷ്ടമുണ്ടാക്കുന്നുണ്ട് എന്നാണ് കണക്ക്. ഗതാഗതകുരുക്ക് മൂലമുണ്ടാകുന്ന സമയനഷ്ടം, ഇന്ധനനഷ്ടം എന്നിവ കണക്കുമ്പോള്‍ ദുബൈക്ക് കിലോമീറ്ററിന് 77 ലക്ഷത്തിലേറെ ദിര്‍ഹം വര്‍ഷത്തില്‍ പൊതുനഷ്ടമുണ്ടാകുന്നുണ്ടത്രെ. ഈ നഷ്ടം പരിഹരിക്കാന്‍ ചുങ്കത്തിന് കഴിയുമെന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര ഗതാഗത രംഗത്തെ നിരീക്ഷിക്കുന്നതിന് ദേശീയ ബോര്‍ഡ് രൂപവത്കരിക്കാനും അതോറിറ്റി നിര്‍ദേശം മുന്നോട്ടുവെച്ചു.

Related Tags :
Similar Posts