ദുബൈയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള സമയം നാളെ അവസാനിക്കും
|ജൂണ്‍ 30ന് ശേഷവും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴയടക്കം നടപടി നേരിടേണ്ടി വരും.
ദുബൈയിലെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനുള്ള സമയം നാളെ അവസാനിക്കും. ജൂണ്‍ 30ന് ശേഷവും ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കാത്ത സ്ഥാപനങ്ങള്‍ക്ക് കനത്ത പിഴയടക്കം നടപടി നേരിടേണ്ടി വരും.
ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പ് വരുത്തേണ്ട ബാധ്യത അവരുടെ സ്പോണ്‍സര്‍ക്കും സ്ഥാപനത്തിനുമാണ്. സ്ഥാപനങ്ങള്‍ക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് ഉറപ്പുവരുത്തേണ്ട സമയമാണ് ജൂണ്‍ 30ന് അവസാനിക്കുന്നത്. 2014 ല്‍ വിവിധ ഘട്ടങ്ങളിലായാണ് ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കി തുടങ്ങിയത്. നിലവിലെ ഘട്ടം പിന്നിടുന്നതോടെ കമ്പനികള്‍ക്ക് കീഴിലെ മുഴുവന്‍ ജീവനക്കാരും ആരോഗ്യ ഇന്ഷൂറന്സുള്ളവരാകുമെന്നാണ് ദുബൈ ഹെല്‍ത്ത് അതോറിറ്റി കണക്കാക്കുന്നത്.
വ്യക്തിഗത സ്പോണ്‍സര്‍ഷിപ്പിന് കീഴിലുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്താന്‍ ആറ് മാസത്തെ അധിക സമയം അനുവദിച്ചിട്ടുണ്ട്. പ്രവാസികളുടെ സ്പോണ്സര്ഷിപ്പിലുള്ള കുടുംബാംഗങ്ങള്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഇത് ബാധകമാണ്. എന്നാല്‍ ആറ് മാസത്തിന് ശേഷം സ്വന്തം സ്പോണ്സര്ഷിപ്പിലുള്ള കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാര്‍ക്കും ആരോഗ്യഇന്‍ഷൂറന്‍സ് ഉറപ്പാക്കേണ്ടി വരും. അടുത്തഘട്ടത്തില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഉള്ളവര്‍ക്ക് മാത്രമേ ദുബൈയില്‍ വിസ അനുവദിക്കൂ.