Gulf
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ചുമസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ചു
Gulf

മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ചു

admin
|
2 May 2017 6:59 PM GMT

നേരത്തെ വര്‍ദ്ധിപ്പിച്ച നാല് റിയാലില്‍ നിന്ന് രണ്ട് റിയാലിന്‍റെ കുറവാണ് വരുത്തിയത്.അതേ സമയം വര്‍ദ്ധന പൂര്‍ണമായും പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ നടപടികള്‍ തുടരുമെന്നും രക്ഷാകര്‍ത്താക്കൾ അറിയിച്ചു.

മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ വര്‍ധിപ്പിച്ച ഫീസ് കുറച്ചു. നേരത്തെ വര്‍ദ്ധിപ്പിച്ച നാല് റിയാലില്‍ നിന്ന് രണ്ട് റിയാലിന്‍റെ കുറവാണ് വരുത്തിയത്.അതേ സമയം വര്‍ദ്ധന പൂര്‍ണമായും പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം പ്രതിഷേധ നടപടികള്‍ തുടരുമെന്നും രക്ഷാകര്‍ത്താക്കൾ അറിയിച്ചു.

നേരത്തെ നാല് റിയാലായി ആണ് ഫീസ് വര്‍ധിപ്പിച്ചത്. എന്നാല്‍ ഇത് രണ്ട് റിയാലായി പുനര്‍നിര്‍ണയിച്ചതായുള്ള സര്‍ക്കുലര്‍ ഇ-മെയിൽ വഴി ലഭിച്ചതായി രക്ഷാകര്‍ത്താക്കള്‍ അറിയിച്ചു .ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ പാദ ഫീസ് പിഴയില്ലാതെ അടക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 15 ആണ്. വേനലവധിക്ക് സ്കൂള്‍ അടച്ചതിനാല്‍ ഫീസ് ഓഫീസില്‍ നേരിട്ട് സ്വീകരിക്കുന്നില്ളെന്നും ഓണ്‍ലൈനായോ എ.ടി.എം/സി.ഡി.എം/ബാങ്ക് ട്രാന്‍സ്ഫര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചോ അടക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു.

അതേ സമയം ഫീസ് രണ്ട് റിയാല്‍ കുറച്ചത് അംഗീകരിക്കുന്നില്ളെന്ന് രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികള്‍ പറഞ്ഞു. കഴിഞ്ഞ മാസം നടന്ന ഓപ്പണ്‍ ഫോറത്തില്‍ രക്ഷാകര്‍ത്താക്കള്‍ രൂപം നല്‍കിയ സബ്കമ്മിറ്റി റിപ്പോര്‍ട്ട് പഠിച്ച ശേഷം ഓപ്പണ്‍ ഫോറം വിളിച്ച ശേഷമേ അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂവെന്നുമാണ് അറിയിച്ചിരുന്നത്. സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ വില്‍സണ്‍.വി.ജോര്‍ജ്, ആക്ടിങ് എസ്.എം.സി ചെയര്‍മാന്‍ റിട്ട.കേണല്‍ ശ്രീധര്‍ ചിതാലെ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ നാലു റിയാല്‍ വര്‍ധിപ്പിച്ച നടപടി താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു.

വേനലവധിക്ക് സ്കൂള്‍ അടക്കുന്നതിന്‍െറ തലേ ദിവസം തീരുമാനം അറിയിച്ചുള്ള മെയില്‍ അയച്ചതിന് പിന്നില്‍ രക്ഷകര്‍ത്താക്കളുടെ പ്രതിഷേധം തണുപ്പിക്കുകയാണ് ഉദ്ദേശ്യം. രക്ഷാകര്‍ത്താക്കളുടെ അനൗദ്യോഗിക കൂട്ടായ്മക്ക് രൂപം നല്‍കിയതായും ഇത് വൈകാതെ യോഗം ചേര്‍ന്ന് പ്രതിഷേധ നടപടികള്‍ തുടരാനുമാണ് രക്ഷാകര്‍ത്താക്കളുടെ നീക്കം.

രണ്ട് റിയാല്‍ വര്‍ധിപ്പിക്കുന്നത് വഴി ഒരു കുട്ടിക്ക് ഒരു അധ്യയന വര്‍ഷം 24 റിയാലാണ് ട്യൂഷന്‍ ഫീസ് ഇനത്തില്‍ വര്‍ധനവ് വരുക. രണ്ടും മൂന്നും കുട്ടികള്‍ പഠിക്കുന്ന രക്ഷാകര്‍ത്താക്കള്‍ക്ക് ഇത് അമിത ബാധ്യതയാണ് വരുത്തുക. എണ്ണവിലയിടിവിനെ തുടര്‍ന്ന് കമ്പനികള്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും കുറക്കുന്ന സാഹചര്യത്തില്‍ സാമ്പത്തിക വരുത്തുന്ന വര്‍ധനവ് അംഗീകരിക്കാനാകില്ളെന്ന് കാട്ടിയാണ് രക്ഷാകര്‍ത്താക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അനാവശ്യ ചെലവുകള്‍ കുറച്ചാല്‍ തന്നെ നിലവിലെ ഫീസ് തന്നെ ഈടാക്കി സ്കൂളിന് മുന്നോട്ടുപോകാമെന്നും അധ്യാപകര്‍ക്ക് ശമ്പള വര്‍ധനവ് നല്‍കാമെന്നും കാട്ടിയാണ് രക്ഷകര്‍ത്താക്കളുടെ സബ്കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Similar Posts