Gulf
സൌദിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്സൌദിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്
Gulf

സൌദിയില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് റിപ്പോര്‍ട്ട്

Jaisy
|
3 May 2017 1:47 AM GMT

അറുനൂറിലധികം കരാര്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണ്

സൗദിയിലെ സമ്പദ് ഘടന അടുത്ത ആറ് മാസവും നിലവിലെ അവസ്ഥയില്‍ തുടരുകയാണെങ്കില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാവുമെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി മറികടക്കാന്‍ നിരവധി തൊഴിലാളികളെ പിരിച്ചു വിടേണ്ടി വരുമെന്ന് സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അറുനൂറിലധികം കരാര്‍ സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ആഗോളതലത്തില്‍ എണ്ണ വിലയുടെ തകര്‍ച്ച സൗദിയുടെ സമ്പദ് ഘടനയില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വന്‍കിട കരാര്‍ സ്ഥാപനങ്ങള്‍ പോലും ഇതിനെ മറികടക്കാന്‍ വിയര്‍ക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എണ്ണ വില പകുതില്‍ താഴേക്ക് കൂപ്പുകുത്തിയതോടെ നിരവധി കരാറുകളാണ് നിര്‍ത്തലാക്കിയ്. നാഷണല്‍ കൊമേഴ്സ്യല്‍ ബാങ്കിന്റെ ആഗസ്ത് മാസത്തിലെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 1456 മില്യണ്‍ റിയാലിന്റെ കരാറുകളാണ് റദ്ദാക്കിയത്. ലോകത്തെ ഏറ്റവും വലിയ എണ്ണോത്പാദന സ്ഥാപനമായ സൗദി അരാംകോ പോലും നിരവധി പദ്ധതികള്‍ നിര്‍ത്തി വയ്ക്കുകയും മറ്റു ചില കമ്പനികള്‍ കരാറുകള്‍ ചുരുക്കിയ തുകക്ക് പുതുക്കുകയും ചെയ്തു. സൗദി കൗണ്‍സില്‍ ഓഫ് ചേംബേഴ്സ് റിപ്പോര്‍ട്ടനുസരിച്ച് അറുനൂറിലധികം കരാറ് സ്ഥാപനങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ്.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിലേക്ക് നീങ്ങുമെന്ന് റിപ്പോര്‍ട് സൂചിപ്പിക്കുന്നു. ഇതേ അവസ്ഥ തുടരുകയാണെങ്കില്‍ കൂടുതല്‍ തെഴിലാളികളെ പിരിച്ച് വിടേണ്ടി വരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നുണ്ട്. കരാര്‍ സ്ഥാപനങ്ങള്‍ക് കഴിഞ്ഞ ആറ് മാസമായി വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ തൊഴിലാളികള്‍ ലേബര്‍ കോടതിയില്‍ പരാതിയും കൊടുത്തിട്ടുണ്ട്. പരാതി ഒഴിവാക്കുവാന്‍ തൊഴിലാളികളെ ഒഴിവാക്കുകയേ മാര്‍ഗമുള്ളൂ എന്നാണ് വ്യവസായികളുടെ റിപ്പോര്‍ട്ട് പറയുന്നത്. സര്‍ക്കാര്‍ മേഖലയില്‍ നടപ്പിലാക്കിയ ശമ്പളം വെട്ടി ചുരുക്കല്‍ പ്രക്രിയ സ്വകാര്യ മേഖലയിലും നടപ്പിലാകേണ്ടി വരുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

Similar Posts