ഒമാനില്‍ എയര്‍ ടാക്സി സര്‍വ്വീസ് തുടങ്ങി
|യുഎഇ കേന്ദ്രമായ സീപ്ലെയിന്‍ ഓപറേറ്റിങ് സീവിങ്സ് ഒമാനില്‍ നിന്ന് എയര്‍ടാക്സി സര്‍വീസ് ആരംഭിച്ചു.
യുഎഇ കേന്ദ്രമായ സീപ്ലെയിന്‍ ഓപറേറ്റിങ് സീവിങ്സ് ഒമാനില്‍ നിന്ന് എയര്‍ടാക്സി സര്‍വീസ് ആരംഭിച്ചു. ഒമാനില്‍ നിന്ന് യുഎഇയിലേക്കും ഖത്തറിലേക്കുമുള്ള പതിവ് യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് സീപ്ലെയിന്‍ സര്‍വീസ് ആരംഭിച്ചത്.
വിമാനത്താവളത്തിലെ ക്യൂവും കാത്തിരിപ്പും ഒഴിവാക്കി സൗകര്യപ്രദമായ സമയത്ത് യാത്ര നടത്താമെന്നതാണ് സീപ്ളെയിന്‍ സര്‍വീസിന്റെ വലിയ പ്രത്യേകതയെന്ന് കമ്പനി വക്താവ് പറഞ്ഞു. ഒമാനിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയരുന്ന വിമാനത്തിന് ദുബൈ ക്രീക്ക്, അബൂദാബി മറീന തുടങ്ങി 26 വിനോദ, ബിസിനസ് കേന്ദ്രങ്ങളില്‍ യാത്രക്കാരന്റെ താല്‍പര്യ പ്രകാരം ലാന്‍ഡ് ചെയ്യും. മൂന്ന് എയര്‍ടാക്സികളാണ് സര്‍വീസ് നടത്തുന്നത്. അതിഥികളുടെ സൗകര്യത്തിനും താല്‍പര്യത്തിനും അനുസരിച്ചാണ് റൂട്ടും ലാന്‍ഡിങ് അടക്കമുള്ളവയും നിശ്ചയിക്കുക. നിരക്കിലും അതിന് അനുസരിച്ച് വ്യത്യാസമുണ്ടാകും.
ആവശ്യമെങ്കില്‍ വിമാനം ലാന്‍ഡ് ചെയ്യുന്ന സ്ഥലത്ത് നിന്ന് കാര്‍ സൗകര്യവും ലഭ്യമാക്കും. തിരിച്ച് യാത്ര ചെയ്യുമ്പോള്‍ വിമാനത്താവളങ്ങള്‍ക്ക് പുറമെ മറ്റിടങ്ങളില്‍ നിന്നും വേണമെങ്കില്‍ പറന്നുയരാം. ഒമ്പത് യാത്രക്കാര്‍ക്കാണ് ഇതില്‍ സഞ്ചരിക്കാന്‍ കഴിക. വലിയ ജനാലകളിലൂടെ പുറത്തെ കാഴ്ചകള്‍ യാത്രക്കാരന് ആസ്വദിക്കാം. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം, ദുബൈ വേള്‍ഡ് സെന്‍ട്രല്‍, ദുബൈ ക്രൂയിസ് ടെര്‍മിനല്‍, അബൂദബി അന്താരാഷ്ട്ര വിമാനത്താവളം, അല്‍ഐന്‍ വിമാനത്താവളം, റാസല്‍ഖൈമ വിമാനത്താവളം, ഹില്‍ട്ടണ്‍ ബീച്ച് ഹോട്ടല്‍ തുടങ്ങിയവയാണ് സീപ്ളെയിനിന്റെ ലാന്‍ഡിങ് കേന്ദ്രങ്ങള്‍.