Gulf
ഖത്തറില്‍ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസാക്കാന്‍ ശിപാര്‍ശഖത്തറില്‍ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസാക്കാന്‍ ശിപാര്‍ശ
Gulf

ഖത്തറില്‍ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസാക്കാന്‍ ശിപാര്‍ശ

Jaisy
|
11 May 2017 10:53 PM GMT

ഭരണനിര്‍വണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയമാണ് ശിപാര്‍ശ മുന്നോട്ട് വെച്ചത്‌

ഖത്തറില്‍ വിദേശ തൊഴിലാളികളുടെ വിരമിക്കല്‍ പ്രായം 60 വയസ്സാക്കണമെന്ന് ശിപാര്‍ശ . ഭരണനിര്‍വണ വികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയമാണ് ശിപാര്‍ശ മുന്നോട്ട് വെച്ചത്‌ . കാലാവധി കഴിഞ്ഞ് രാജ്യം വിടുന്നവര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും ലഭിക്കും .

ഖത്തര്‍ നാഷനല്‍ വിഷന്‍ 2030ന്റെ ഭാഗമായി കഴിവുറ്റ യുവതലമുറയെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി രാജ്യത്തിന്റെ വികസന കുതിപ്പിന് ശക്തിപകരാനാണ് മന്ത്രാലയം പുതിയ നിര്‍ദ്ധേശം മുന്നോട്ട് വെച്ചത്. 60 തികഞ്ഞ പ്രവാസി ജോലിക്കാരെ നാട്ടിലേക്ക് തിരികെ അയക്കുകയും, പുതുതലമുറ രംഗത്ത് വരികയും ചെയ്യുന്നതോടെ രാജ്യത്തിന് പുത്തനുണര്‍വുണ്ടാകുമെന്നാണ് വിലയിരുത്തല്‍ . ഈ നിര്‍ദേശം പ്രാബല്യത്തില്‍ വരുന്നതോടെ വിദേശ തൊഴിലാളികളുടെ തൊഴില്‍ കരാറുകള്‍ 60 വയസ് തികയുന്നതോടെ തനിയെ റദ്ദാകും. രാജ്യംവിടുന്നതിനയി തൊഴിലാളിക്ക് അവകാശപ്പെട്ട മുഴുവന്‍ വേതനവും ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങളും നല്‍കിയിരിക്കണം .ഇതിന്‍െറ ഭാഗമായി വിവിധ കമ്പനികളില്‍ ജോലി ചെയ്തുവരുന്ന വിദേശ തൊഴിലാളികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍ മന്ത്രാലയം പരിശോധിച്ചുവരുന്നു. വിവിധ പ്രോജക്ടുകള്‍ക്കായി രാജ്യത്തത്തെിയ ഉദ്യോഗാര്‍ഥികളുടെ ശരിയായ കണക്ക് അതത് കമ്പനികള്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയുണ്ട്. വിവിധ പദ്ധതികള്‍ക്കായി ഖത്തറിലത്തെുകയും എന്നാല്‍, പദ്ധതി പൂര്‍ത്തിയാകുന്ന മുറയ്ക്ക് രാജ്യം വിടാതിരിക്കുകയും ചെയ്യുന്നതും മന്ത്രാലയം പരിശോധിക്കുന്നുണ്ട്.

Similar Posts