കുവൈത്തില്‍ ഐവയുടെ നേതൃത്വത്തില്‍ മാതൃദിന ബോധവത്കരണ സമ്മേളനം
|മാതൃദിനത്തിന്റെ ഭാഗമായി ഇസ്ലാമിക് വ്യുമന്‍സ് അസോസിയേഷന്‍ കുവൈത്ത് ബോധത്കരണ സമ്മേളനം സംഘടിപ്പിച്ചു. മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാരും മനസ്സ് കാണിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
മാതൃദിനത്തിന്റെ ഭാഗമായി ഇസ്ലാമിക് വ്യുമന്‍സ് അസോസിയേഷന്‍ കുവൈത്ത് ബോധത്കരണ സമ്മേളനം സംഘടിപ്പിച്ചു. മാതൃത്വത്തിന്റെ മഹത്വം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാരും മനസ്സ് കാണിക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.
അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഐവ പ്രസിഡന്റ് മെഹ്ബൂബ അനീസ് അദ്ധ്യക്ഷയായിരുന്നു. മക്കളുടെ സുരക്ഷയോര്‍ത്ത് വ്യാകുലപ്പെടുന്ന മാതൃ ഹൃദയങ്ങളെ ഭ്രാന്തികളായി ചിത്രീകരിക്കുന്ന ലോകത്ത് മാതാക്കളോടുളള കടപ്പാടുകളും ബാധ്യതകളും നിറവേറ്റുവാന്‍ പുതിയ തലമുറ രംഗത്ത് വരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ഷമീന അബ്ദുല്‍ ഖാദര്‍ പറഞ്ഞു. സില്‍വാന മുസ്തഫ തയ്യാറാക്കിയ ജനനി എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും അരങ്ങേറി. ഡോക്ടര്‍ റമീസ അന്‍വര്‍, ലിസി കുര്യാക്കോസ്, ശോഭ സുരേഷ്, ശ്യാമള നാരായണന്‍, മഞ്ചുമോഹന്‍, ഷൈനി ഫ്രാന്‍ങ്ക് എന്നിവര്‍ സംസാരിച്ചു. സജ്‌ന സില്‍വാസ് ഖുര്‍ആന്‍ പാരായണം നടത്തി. നജ്മ ശരീഫ് സ്വാഗതവും വര്‍ദ അന്‍വര്‍ നന്ദിയും പറഞ്ഞു.