Gulf
ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആയിരം നഴ്‍സുമാരെ റിക്രൂട്ട് ചെയ്യുംഇന്ത്യയില്‍ നിന്ന് കുവൈത്ത് ആയിരം നഴ്‍സുമാരെ റിക്രൂട്ട് ചെയ്യും
Gulf

ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആയിരം നഴ്‍സുമാരെ റിക്രൂട്ട് ചെയ്യും

admin
|
15 May 2017 6:37 AM GMT

ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം ആയിരത്തോളം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നു കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍.

ഇന്ത്യയില്‍ നിന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം ഈ വര്‍ഷം ആയിരത്തോളം നഴ്‌സുമാരെ നേരിട്ട് റിക്രൂട്ട് ചെയ്യുമെന്നു കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജയിന്‍. ഇന്ത്യന്‍ നഴ്‌സസ് ഫെഡറേഷന്‍ ഓഫ് കുവൈത്തിന്റെ നഴ്‌സിങ് ദിനാഘോഷപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഴ്‌സിങ് റിക്രൂട്ട്‌മെന്റ് രംഗത്തെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ പരിഹരിച്ചെന്നും സ്ഥാനപതി പറഞ്ഞു.

ഫ്‌ലോറന്‍സ് ഫിയസ്റ്റ എന്ന പേരില്‍ അബ്ബാസിയ മറീനാ മാളിലായിരുന്നു നഴ്‌സസ് ദിനാഘോഷം. തിങ്ങി നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്ഥാനപതി ഭദ്രദീപം ചെയ്തതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. താന്‍ സ്ഥാനപതിയായി ചുമതലയേറ്റ ശേഷം ഏറ്റവും ഗൌരവത്തോടെ കൈകാര്യം ചെയ്ത പ്രശ്നമാണ് നഴ്‌സിങ് റിക്രൂട്ട്മെന്റെന്നും നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ ചൂഷണം കുറച്ചു ഒരു പരിധി വരെ സുതാര്യത കൊണ്ടുവരാന്‍ സാധിച്ചെന്നും അംബാസഡര്‍ പറഞ്ഞു.

നൂറുകണക്കിനു നഴ്‌സുമാര്‍ കത്തിച്ച മെഴുകുതിരികളുമേന്തി നഴ്‌സസ്ദിന പ്രതിജ്ഞ പുതുക്കി. ഇന്‍ഫോക് പ്രസിഡന്റ് പ്രവീണ്‍ പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. ഫര്‍വാനിയ ഗവര്‍ണരുടെ പ്രതിനിധി ഫാഹദ് സലേം സഅദ് അല്‍ ഫജ്ജി, കേണല്‍ ഇബ്രാഹിം അല്‍ ദാഹി എന്നിവര്‍ സംബന്ധിച്ചു. ഐഡിഎഫ് പ്രതിനിധി ഡോക്ടര്‍ വിവേക് വാണി, തോമസ് മാത്യു കടവില്‍, ഷൈജു കൃഷ്ണന്‍ അനീഷ് പൗലോസ്, ആര്‍ നാഗനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാജിക് ഷോ പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.

Related Tags :
Similar Posts