പ്രവാസ ലോകത്തിന് സര്‍ഗാത്മകതയുടെ മൂന്ന് ദിനരാത്രങ്ങള്‍ സമ്മാനിച്ച അക്ഷരക്കൂട്ടം സാഹിത്യ ശില്‍പശാല
|പ്രവാസ ലോകത്തിന് സര്‍ഗാത്മകതയുടെ മൂന്ന് ദിനരാത്രങ്ങള്‍ സമ്മാനിച്ച അക്ഷരക്കൂട്ടം സാഹിത്യ ശില്‍പശാലക്ക് പരിസമാപ്തി
പ്രവാസ ലോകത്തിന് സര്‍ഗാത്മകതയുടെ മൂന്ന് ദിനരാത്രങ്ങള്‍ സമ്മാനിച്ച അക്ഷരക്കൂട്ടം സാഹിത്യ ശില്‍പശാലക്ക് പരിസമാപ്തി. ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടന്ന ശില്‍പശാലയില്‍ കേരളത്തില്‍ നിന്നുള്ള പ്രമുഖരായ എഴുത്തുകാരും സംബന്ധിച്ചു.
യു.എ.ഇ വായനാവര്‍ഷാചരണ ഭാഗമായി കേരള സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് അക്ഷകരക്കൂട്ടവും സാന്ത്വനവും ചേര്‍ന്ന് ത്രിദിന ശില്‍പശാല സംഘടിപ്പിച്ചത്.
വളര്‍ന്നു വരുന്ന പ്രതിഭകള്‍ക്ക് കൃത്യമായ മാര്‍ഗദര്‍ശനം നല്‍കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ക്യാമ്പ്. മലയാളത്തിന്‍െറ ഭാവി പ്രവാസ ലോകത്ത് കൂടുതല്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതായിരുന്നു ക്യാമ്പിലെ യുവതലമുറയുടെ സജീവ പങ്കാളിത്തം.
സാഹിത്യത്തിന്‍്റെ ദൃശ്യഭാഷ, എഴുത്തിലെയും കലയിലെയും കുടിയേറ്റവും അതിജീവനവും, കാവ്യ ശില്പ്പശാല, പ്രവാസലോകത്തെ മാധ്യമങ്ങള്‍, മലയാള പഠനത്തിന്‍െറ സാധ്യതയും പരിമിതിയും ഉള്‍പ്പെടെ വിവിധ വിഷയങ്ങളെ അധികരിച്ചായിരുന്നു ശില്‍പശാല . പെരുമ്പടവം ശ്രീധരന്‍, എന്‍.എസ് മാധവന്‍, മധുപാല്‍, കുരീപ്പുഴ ശ്രീകുമാര്‍, ലോപ എന്നിവര്‍ ക്യാമ്പിന് മേല്‍നോട്ടം വഹിച്ചു.
യു.എ.ഇ എക്സ്ചേഞ്ച് സെന്‍റര്‍, എന്‍.എം.സി ഗ്രൂപ്പ് എന്നിവയായിരുന്നു ക്യാമ്പിന്‍െറ പ്രായോജകര്‍. അറബ് സാഹിത്യകാരന്‍ ശിഹാബ് അല്‍ ഗാനിം, ഷാര്‍ജ പുസ്തക മേളയുടെ സംഘാടകന്‍ മോഹന്‍ കുമാര്‍ എന്നിവരെ സമാപന ചടങ്ങില്‍ ആദരിച്ചു.