വിമാനത്തില്‍ പുക; എമിറേറ്റ്സ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി
|വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെയായിരുന്നു ഇത്. 309 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
ദുബൈയില്‍ നിന്നും മാലിദ്വീപിലേക്ക് പോവുകയായിരുന്ന എമിറേറ്റ്സ് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി. വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതോടെയായിരുന്നു ഇത്. 309 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
എമിറേറ്റ്സിന്റെ ഇകെ 652 വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നും പുക ഉയര്‍ന്നതോടെയാണ് മുംബൈയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. കോക്പിറ്റില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെ പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ക്ക് സന്ദേശമയച്ചു. ഇതോടെ വിമാനത്തവളത്തില്‍ അടിന്തര സജ്ജീകരണമൊരുക്കി. ആംബുലന്‍സുകളും എമര്‍ജന്‍സി സേവനങ്ങളും വിമാനത്താവളത്തില്‍ തയ്യാറായി. സന്ദേശം ലഭിക്കുമ്പോള്‍ കടലിനു മുകളിലായിരുന്നു വിമാനം. ഇതിനാല്‍ നാവിക സേനയുടെ കപ്പലുകളും സര്‍വസജ്ജരായി. 1.59നാണ് വിമാനത്തില്‍ പുക ഉയര്‍ന്നത്. അപകടമൊന്നും കൂടാതെ 2.58ന് വിമാനം മുബൈ വിമാത്താവളത്തിലെ ഒമ്പതാം നമ്പര്‍ റണ്‍വേയില്‍ ലാന്റ് ചെയ്തു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.