Gulf
ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസി സമൂഹവുംബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസി സമൂഹവും
Gulf

ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസി സമൂഹവും

Khasida
|
17 May 2017 3:26 AM GMT

ഗള്‍ഫിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനരധിവാസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് കൂടുതല്‍ തുക വകയിരുത്താന്‍ ധനമന്ത്രി തയാറാകുമോ എന്ന് പ്രവാസികള്‍ ഉറ്റുനോക്കുകയാണ്.

മന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്ന പുതിയ ഇടതു സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രവാസി സമൂഹം. ഗള്‍ഫിലെ പ്രതികൂല സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പുനരധിവാസം ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് കൂടുതല്‍ തുക വകയിരുത്താന്‍ ധനമന്ത്രി തയാറാകുമോ എന്ന് പ്രവാസികള്‍ ഉറ്റുനോക്കുകയാണ്.

എണ്ണവില തകര്‍ച്ച, സ്വദേശിവത്കരണം എന്നിവ മൂലം നാട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതമാകുന്ന പ്രവാസികള്‍ നിരവധി. നിതാഖാതിനെ തുടര്‍ന്ന് ചുരുങ്ങിയത് കാല്‍ലക്ഷത്തിലേറെ പ്രവാസികള്‍ സൗദിയില്‍ നിന്നു മാത്രം നാട്ടില്‍ തിരിച്ചെത്തിയെങ്കിലും വലിയൊരു വിഭാഗത്തിനും പുനരധിവാസത്തിന്റെ നേരിയ ആനുകൂല്യം പോലും ലഭിച്ചില്ല.

പോയ വര്‍ഷം ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റില്‍ പ്രവാസികളുടെ പുനരധിവാസത്തിന് 12 കോടിയും നോര്‍ക്ക പ്രവര്‍ത്തനങ്ങള്‍ക്ക് 28 കോടിയുമായിരുന്നു നീക്കിവെച്ചത്. ഇതില്‍ 5 കോടി സാന്ത്വനം പദ്ധതിയ്ക്കാണ്. പ്രയോഗതലത്തില്‍ ഈ തുക ഒട്ടും പര്യാപ്തമായിരുന്നില്ല.

ലക്ഷം കോടിയിലേറെ രൂപ പ്രതിവര്‍ഷം നാട്ടിലേക്ക് അയക്കുന്നവരാണ് പ്രവാസി സമൂഹം. നമ്മുടെ വാര്‍ഷിക വരുമാനത്തിന്റെ മൂന്നിരട്ടിയോളം വരും ഇത്. എന്നിരിക്കെ, മാന്യമായ പുനരധിവാസ പാക്കേജെങ്കിലും അനുവദിക്കണമെന്ന ആവശ്യത്തോട് ഇടതു ബജറ്റ് എങ്ങനെ പ്രതികരിക്കും എന്ന് കാത്തിരിക്കുകയാണ് പ്രവാസ ലോകം. പ്രവാസി വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗള്‍ഫുകാരുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് പരദേശി സമൂഹം.

സാന്ത്വനം ഉള്‍പ്പെടെയുള്ള നോര്‍ക്ക പദ്ധതികളുടെ വിപുലീകരണം, മെച്ചപ്പെട്ട പെന്‍ഷന്‍ പദ്ധതി, പ്രവാസി മൂലധനം സമാഹരിച്ചുള്ള സഹകരണ ബാങ്ക്, ഗള്‍ഫുകാരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്തുന്ന ബിസിനസ് സംരംഭങ്ങള്‍ എന്നിങ്ങനെ ആവശ്യങ്ങള്‍ പലതാണ്. എയര്‍ കേരളക്ക് വേണ്ടി ഇക്കുറി ബജറ്റില്‍ തുക വകയിരുത്തുമോ എന്ന സുപ്രധാന ചോദ്യവും ഉയരുന്നുണ്ട്.

തങ്ങള്‍ നേരിടുന്ന ജീവല്‍ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ധനമന്ത്രി തോമസ് ഐസകിന് പല പ്രവാസി കൂട്ടായ്മകളും നേരത്തെ നിവേദനം നല്‍കിയിരുന്നു. ബജറ്റില്‍ ഇതൊക്കെ എത്രകണ്ട് പ്രതിഫലിക്കും എന്ന കാര്യം കണ്ടറിയണം.

Related Tags :
Similar Posts