Gulf
സമുദ്രത്തിന്റെ അടിത്തട്ടില്‍ കെണിയില്‍ കുടുങ്ങിയ മത്സ്യത്തിന് രക്ഷകനായി ദുബൈ കിരീടാവകാശിസമുദ്രത്തിന്റെ അടിത്തട്ടില്‍ കെണിയില്‍ കുടുങ്ങിയ മത്സ്യത്തിന് രക്ഷകനായി ദുബൈ കിരീടാവകാശി
Gulf

സമുദ്രത്തിന്റെ അടിത്തട്ടില്‍ കെണിയില്‍ കുടുങ്ങിയ മത്സ്യത്തിന് രക്ഷകനായി ദുബൈ കിരീടാവകാശി

Khasida
|
21 May 2017 4:33 AM GMT

രക്ഷപ്പെട്ട മത്സ്യം സഹായത്തിന് നന്ദിയോതുന്ന രൂപത്തില്‍ അഞ്ചുമിനുട്ടോളം ഹംദാന് ചുറ്റും പ്രത്യേക രീതിയില്‍ വട്ടം ചുറ്റിയെന്ന് ഫോട്ടോഗ്രഫര്‍ പറയുന്നു.

കടലിന്റെ അടിത്തട്ടില്‍ കെണിയില്‍ കുടുങ്ങിയ മത്സ്യത്തിന് ദുബൈ കിരീടാവകാശി രക്ഷകനായി. രക്ഷപ്പെടുത്തിയതിനുള്ള നന്ദി സൂചകമായി മല്‍സ്യം രാജകുമാരനെ വട്ടം ചുറ്റുന്ന ദൃശ്യം യൂട്യൂബില്‍ വൈറലാവുകയാണ്

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്റെ സ്വകാര്യ ഫോട്ടോഗ്രാഫര്‍ അലി ഈസയാണ് രംഗം കാമറയില്‍ പകര്‍ത്തിയത്. കടലിനടിയില്‍ നീന്തുന്നതിനിടെയാണ് കെണിയില്‍ പെട്ട് പിടയുന്ന മത്സ്യത്തെ ഹംദാന്‍ കണ്ടത്. കെണിയില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ കഴിയാതെ പിടയുന്ന മല്‍സ്യത്തിന് അടുത്തേക്ക് നീന്തിയെത്തി മല്‍സ്യത്തെ മോചിപ്പിച്ചു.

രക്ഷപ്പെട്ട മത്സ്യം സഹായത്തിന് നന്ദിയോതുന്ന രൂപത്തില്‍ അഞ്ചുമിനുട്ടോളം ഹംദാന് ചുറ്റും പ്രത്യേക രീതിയില്‍ വട്ടം ചുറ്റിയെന്ന് ഫോട്ടോഗ്രഫര്‍ പറയുന്നു. താന്‍ അടക്കം രണ്ടുപേര്‍ കൂടി രാജകുമാരന് ഒപ്പമുണ്ടായിരുന്നിട്ടും ഹംദാനെ മാത്രം വട്ടം ചുറ്റുന്നത് കണ്ടപ്പോഴാണ് ദൃശ്യം പകര്‍ത്താന്‍ തീരുമാനിച്ചതെന്ന് അലീ ഈസ പറഞ്ഞു. 'ഫസ്സയുടെയും മത്സ്യത്തിന്റെയും കഥ' എന്ന പേരില്‍ സ്‌നാപ്ചാറ്റിലും യുട്യൂബിലും വീഡിയോ വൈറലാവുകായണ്. ഫസ്സ എന്നത് ശൈഖ് ഹംദാന്റെ ഓമനപ്പേരും തൂലികാ നാമവുമാണ്.

Similar Posts