Gulf
സൌദി സബ്സിഡിയില്‍ നിന്ന് സമ്പന്നരെ ഒഴിവാക്കുന്നുസൌദി സബ്സിഡിയില്‍ നിന്ന് സമ്പന്നരെ ഒഴിവാക്കുന്നു
Gulf

സൌദി സബ്സിഡിയില്‍ നിന്ന് സമ്പന്നരെ ഒഴിവാക്കുന്നു

admin
|
5 Jun 2017 12:37 PM GMT

സബ്സിഡി ഒഴിവാക്കാനുള്ള തീരുമാനം പ്രവാസികളെ നേരിട്ട് ബാധിക്

സൗദി സര്‍ക്കാര്‍ നിത്യോപയോഗ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നല്‍കിവരുന്ന സബ്സിഡിയില്‍ നിന്ന് സമ്പന്നരെ ഒഴിവാക്കും. അര്‍ഹരായ സ്വദേശികള്‍ക്ക് സബ്സിഡി പണമായി നല്‍കും. സബ്സിഡി ഒഴിവാക്കാനുള്ള തീരുമാനം പ്രവാസികളെ നേരിട്ട് ബാധിക്കും.

സൗദിയിലെ സ്വദേശികളില്‍ 70 ശതമാനവും സമ്പന്ന വിഭാഗമാണ്. സര്‍ക്കാര്‍ നല്‍കുന്ന സബ്സിഡിയില്‍ കൂടുതലും ലഭിക്കുന്നത് ഈ വിഭാഗത്തിനാണ്. ഒന്നിലധികം വീടും കൃഷിയിടവും വിശ്രമകേന്ദ്രങ്ങളും വാഹനങ്ങളും ഉടമപ്പെടുത്തുന്ന സമ്പന്ന വര്‍ഗം കൂടുതല്‍ വൈദ്യുതി, വെള്ളം, ഇന്ധനം, സേവനം എന്നിവ ഉപയോഗപ്പെടുത്തുന്നു. എന്നാല്‍ ഇവര്‍ സബ്സിഡി അര്‍ഹിക്കുന്നവരല്ല. ഒരു സാധാരണ കുടുംബം ഉപയോഗിക്കുന്നതിന്റെ പത്തോ ഇരുപതോ ഇരട്ടി വൈദ്യുതിയും ഊര്‍ജ്ജവും സേവനവുമാണ് സമ്പന്ന കുടുംബം ഉപയോഗിക്കുന്നത്. ഇത് നീതിപരമല്ല. അതിനാല്‍ സബ്സിഡി മിത, കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് ചെലവ് ചുരുക്കുമെന്ന് അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

മുപ്പത് ശതമാനം കുറഞ്ഞ വരുമാനക്കാരായ സ്വദേശികളില്‍ മാത്രം സബ്സിഡി പരിമിതപ്പെടുത്താനുള്ള പോംവഴിയാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ സബ്സിഡി കുറച്ചുകൊണ്ടുവന്ന സാഹചര്യത്തില്‍ വരും നാളുകളിലും തീരുമാനം കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിക്കും. ഉയര്‍ന്ന സര്‍ക്കാര്‍ ജോലിക്കാര്‍, മന്ത്രിമാര്‍, രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെല്ലാം സബ്സിഡി നിഷേധിച്ചാല്‍ പ്രതിഷേധമുയരില്ലെയെന്ന ചോദ്യത്തിന് അത് ഉചിതമായ രീതിയില്‍ നേരിടുമെന്നാണ് അമീര്‍ മുഹമ്മദ് പ്രതികരിച്ചത്.

നിത്യോപയോഗ സാധനങ്ങളുടെയും സേവനങ്ങളുടെയും വില വര്‍ധനവിന് കാരണമാവുന്ന സബ്സിഡി എടുത്തുകളയുന്നതില്‍ സര്‍ക്കാര്‍ പരിഗണന ലഭിക്കുന്നത് കുറഞ്ഞ വരുമാനക്കാരായ സ്വദേശികള്‍ മാത്രമായിരിക്കുമെന്നതിനാല്‍ രാജ്യത്തെ പ്രവാസികളെയും ഈ തീരുമാനം പ്രത്യക്ഷത്തില്‍ ബാധിക്കും. ജനുവരില്‍ എണ്ണ വില വര്‍ദ്ധിപ്പിച്ചതും വെള്ളത്തിന്റെയും വൈദ്യുതിയുടെയും താരിഫില്‍ മാറ്റം വരുത്തിയത് പ്രവാസികളെയും ബാധിച്ചിരുന്നു.

Similar Posts