Gulf
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്;  ലൈസന്‍സ് വിതരണം  16 നു പുനരാരംഭിക്കുംഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ലൈസന്‍സ് വിതരണം 16 നു പുനരാരംഭിക്കും
Gulf

ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്; ലൈസന്‍സ് വിതരണം 16 നു പുനരാരംഭിക്കും

Jaisy
|
10 Jun 2017 8:31 PM GMT

റിക്രൂട്ടിംഗ് കമ്പനികള്‍ക്കു നിബന്ധനകൾക്കു വിധേയമായി ലൈസൻസ് അനുവദിക്കും

കുവൈത്തിൽ ഗാര്‍ഹിക ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് വിതരണം ഈ മാസം 16 നു പുനരാരംഭിക്കുമെന്നു ആഭ്യന്തര മന്ത്രാലയം . കുവൈത്ത് പൗരന്റെ ഉടമസ്ഥതയിൽ പ്രവര്‍ത്തിക്കുന്ന റിക്രൂട്ടിംഗ് കമ്പനികള്‍ക്കു നിബന്ധനകൾക്കു വിധേയമായി ലൈസൻസ് അനുവദിക്കുമെന്ന് മന്ത്രാലയത്തിലെ താമസകാര്യ വകുപ്പ് മേധാവി മേജര്‍ ജനറല്‍ തലാല്‍ മഅ്റഫി അറിയിച്ചു .

തൊഴിൽ വിപണിയിലെ ക്രമീകരണങ്ങളുടെ ഭാഗമായി നിർത്തിവെച്ച ലൈസൻസ് വിതരണം ഞായറാഴ്ച പുന:സ്ഥാപിക്കുമെങ്കിലും കടുത്ത നിബന്ധനകൾക്ക് വിധേയമായാകും പുതുതായി ലൈസൻസുകൾ അനുവദിക്കുക . ലൈസൻസ് അപേക്ഷകൻ കുവൈത്ത് പൗരനും കുറ്റകൃത്യങ്ങളിലോ കോടതി നടപടികളിലോ ഉള്‍പ്പെടാത്ത ആളും ആയിരിക്കണം, പ്രായം 30 നും 70നും ഇടയിലായിരിക്കണം, പ്രാദേശിക ബാങ്കില്‍ 40000 ദീനാര്‍ ഗ്യാരണ്ടി നൽകണം, സ്ഥാപനത്തിന് വാണിജ്യ മന്ത്രാലയത്തില്‍നിന്നുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. തുടങ്ങിയവയാണ് പ്രധാന നിബന്ധനകൾ . ലൈസന്‍സിന് അപേക്ഷിക്കുന്ന ആളിന്റെ പേരില്‍ തന്നെയാണ് റിക്രൂട്ടിംഗ് കമ്പനികളും ഓഫീസുകളും പ്രവര്‍ത്തിക്കുന്നതെന്ന് തെളിയിക്കുന്ന രേഖ, ശാരീരിക ക്ഷമതസര്‍ട്ടിഫിക്കറ്റ് എന്നിവയും അപേക്ഷയോടൊപ്പം സമർപ്പിക്കണം. നിബന്ധനകൾ പാലിക്കുന്ന സ്ഥാപനങ്ങൾക്കു മാത്രമായിരിക്കും വിദേശത്തുനിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ലൈസന്‍സ് അനുവദിക്കുകയെന്നും തലാല്‍ മഅ്റഫി കൂട്ടിച്ചേര്‍ത്തു.

Similar Posts