Gulf
ദുബൈയില്‍ പൊതു ബസുകള്‍ അപകടത്തില്‍പെടുന്നത് പൂര്‍ണമായി ഇല്ലാതാക്കാന്‍  പദ്ധതിദുബൈയില്‍ പൊതു ബസുകള്‍ അപകടത്തില്‍പെടുന്നത് പൂര്‍ണമായി ഇല്ലാതാക്കാന്‍ പദ്ധതി
Gulf

ദുബൈയില്‍ പൊതു ബസുകള്‍ അപകടത്തില്‍പെടുന്നത് പൂര്‍ണമായി ഇല്ലാതാക്കാന്‍ പദ്ധതി

Jaisy
|
21 Jun 2017 4:22 PM GMT

എല്ലാ ബസുകളിലും പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് ഇവ അപകടരഹിതമാക്കുന്നത്

ദുബൈയില്‍ പൊതു ബസുകള്‍ അപകടത്തില്‍പെടുന്നത് പൂര്‍ണമായി ഇല്ലാതാക്കാന്‍ ആര്‍ടിഎയുടെ പദ്ധതി. എല്ലാ ബസുകളിലും പ്രത്യേക ഉപകരണങ്ങള്‍ സ്ഥാപിച്ചാണ് ഇവ അപകടരഹിതമാക്കുന്നത്. ആര്‍ടിഎയുടെ എന്‍ജിനിയര്‍മാര്‍ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുക.

ഇന്റര്‍സിറ്റി ബസുകളിലും സിറ്റി ബസുകളിലും സുരക്ഷാ ഉപകരണങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരുന്നു. അപകടങ്ങള്‍ 50 ശതമാനം കുറക്കാന്‍ ഇതിലൂടെ സാധിച്ചു. ഇതോടെയാണ് എല്ലാ ബസുകളിലും ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചത്. നിരവധി സെന്‍സറുകളും കാമറകളും അപകട മുന്നറിയിപ്പ് സംവിധാനങ്ങളും അടങ്ങുന്നതാണ് ഉപകരണം. ബസ് സര്‍വീസുകള്‍ നിയന്ത്രിക്കുന്ന ആര്‍.ടി.എയുടെ കണ്‍ട്രോള്‍ സെന്‍ററുമായി ഉപകരണം നേരിട്ട് ബന്ധിപ്പിക്കും. ഡ്രൈവര്‍മാരെയും ബസിനെയും നിരീക്ഷിച്ച് അപകടസാഹചര്യമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കും.

വേഗതയും മറ്റ് വാഹനങ്ങളുമായുള്ള അകലവും നിരീക്ഷിക്കും. ഡ്രൈവര്‍മാര്‍ക്ക് ക്ഷീണമുണ്ടാകുന്നുണ്ടോയെന്ന് ഉപകരണത്തിന്റെ സഹായത്തോടെ കണ്ടത്തൊനാകും. കണ്ണ് അടയുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്ന പ്രത്യേക കാമറ വഴിയാണ് ഇത് സാധ്യമാകുന്നത്. വാഹനം ഓടിക്കാനാവാത്ത വിധം ക്ഷീണിതനാണെങ്കില്‍ മറ്റൊരു ഡ്രൈവറെ നിയോഗിക്കും. ആര്‍.ടി.എ ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായിര്‍ കഴിഞ്ഞ കണ്‍ട്രോള്‍ സെന്‍ററിലത്തെി ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി.

Similar Posts