മലയാളി ഹാജിമാരുടെ വിശപ്പകറ്റാന്‍ തനിമ
|ഭക്ഷണം പാചകം ചെയ്യാനാവാതെ പ്രയാസത്തിലായ മലയാളി ഹാജിമാര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘടകള്‍ ഭക്ഷണ വിതരണം ആരംഭിച്ചു.
ഭക്ഷണം പാചകം ചെയ്യാനാവാതെ പ്രയാസത്തിലായ മലയാളി ഹാജിമാര്‍ക്ക് ആശ്വാസമായി സന്നദ്ധ സംഘടകള്‍ ഭക്ഷണ വിതരണം ആരംഭിച്ചു. തനിമ ഹജ്ജ് വളണ്ടിയര്‍ വനിത വിഭാഗമാണ് ഗ്രീന്‍ കാറ്റഗറിയിലെ തീര്‍ഥാടകര്‍ക്ക് കഞ്ഞി വിതരണം നടത്തിയത്.
കേരളത്തില്‍ നിന്നും എത്തിയ ആദ്യ സംഘത്തിലെ ഹാജിമാര്‍ താമസിക്കുന്ന ജര്‍വലിലെ 29, 30 ബില്ഡിങുകളിലാണ് ഇന്നലെ രാത്രി തനിമ പ്രവര്‍ത്തകര്‍ കഞ്ഞി വിതരണം നടത്തിയത്. റൂമുകളില്‍ ഗ്യാസ് ഉപയോഗിച്ചുള്ള പാചകം നിരോധിച്ചത് കാരണം ഹോട്ടലുകളെയായിരുന്നു പലരും ആശ്രയിച്ചത്. എന്നാല്‍ അറബിക് ഫുഡ് ഇഷ്ടപ്പെടാത്തതിനാല്‍ പലരും ഉച്ചക്ക് ഭക്ഷണം കഴിച്ചിരുന്നില്ല. പ്രായമായ തീര്‍ഥാടകരാണ് ഏറെ ബുദ്ധിമുട്ടിയത്. രാത്രി ലഭിച്ച നാടന്‍ കഞ്ഞി ഇവര്‍ പലര്‍ക്കും വലിയ ആശ്വാസമാണ് നല്‍കിയത്. തനിമ വളണ്ടിയര്‍ വിഭാഗത്തിന് കീഴിലെ വനിതകളാണ് ഭക്ഷണ വിതരണം നടത്തിയത്. പത്തോളം സ്ത്രീകള്‍ തങ്ങളുടെ വീടുകളില്‍ നിന്നും പാചകം ചെയ്താണ് ഭക്ഷണമെത്തിച്ചത്. വരും ദിവസങ്ങളില്‍ വിപുലമായ രീതിയില്‍ ഭക്ഷണ വിതരണം നടത്തുമെന്നും ഇവര്‍ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാന്‍ അനുമതി ലഭിക്കുന്നത് വരെ തീര്‍ഥാടകര്‍ക്ക് ചെറിയ രീതിയില്‍ ഭക്ഷണം എത്തിക്കാന്‍ പരിശ്രമത്തിലാണ് വിവിധ മലയാളി സംഘടനകള്‍.