Gulf
ലേബര്‍ ക്യാമ്പുകളിലെ പെരുന്നാളാഘോഷംലേബര്‍ ക്യാമ്പുകളിലെ പെരുന്നാളാഘോഷം
Gulf

ലേബര്‍ ക്യാമ്പുകളിലെ പെരുന്നാളാഘോഷം

Subin
|
22 Jun 2017 7:49 PM GMT

വിവിധ രാജ്യക്കാരും മതവിഭാഗങ്ങളും ഒത്തുചേരുന്ന ഖത്തറിലെ ഉംസലാല്‍ അലി ക്യുടെക് ലേബര്‍ ക്യാമ്പില്‍ നിന്നുള്ള പെരുന്നാള്‍ വിശേഷങ്ങള്‍ കാണാം.

ഗള്‍ഫിലെ ലേബര്‍ക്യാമ്പുകളിലെ തൊഴിലാളികളുടെ പെരുന്നാള്‍ ആഘോഷത്തിന് പൊലിമയേറെയാണ്. വിവിധ രാജ്യക്കാരും മതവിഭാഗങ്ങളും ഒത്തുചേരുന്ന ഖത്തറിലെ ഉംസലാല്‍ അലി ക്യുടെക് ലേബര്‍ ക്യാമ്പില്‍ നിന്നുള്ള പെരുന്നാള്‍ വിശേഷങ്ങള്‍ കാണാം.

പെരുന്നാള്‍ ദിനത്തില്‍ പുലര്‍ച്ചെ മുതല്‍ സമീപ പ്രദേശത്തെ ഈദുഗാഹുകളിലേക്കും മസ്ജിദുകളിലേക്കുമുള്ള യാത്രയിലാണിവര്‍. സ്വദേശികള്‍ക്കൊപ്പം പെരുന്നാള്‍ സന്തോഷം പങ്കിട്ട് ഈദുഗാഹുകളിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ക്യാമ്പില്‍ തിരിച്ചെത്തും പിന്നീട് ക്യാമ്പില്‍ എല്ലാവര്‍ക്കുമായി പായസവും മധുര പലഹാരങ്ങളും നല്‍കും. ഇതിന് ശേഷം ഫോണിലും സ്‌കൈപ്പിലും വീട്ടുകാരെ വിളിച്ച് ഈദ് ആശംസകള്‍ അറിയിക്കാനുള്ള സമയമാണ്. പെരുന്നാള്‍ സന്തോഷത്തില്‍ പലരാജ്യക്കാരും ഒരു പോലെ പങ്കാളികളാകുന്നതാണ് ലേബര്‍ ക്യാമ്പുകളില്‍ കാണാനാവുക.

ഒന്നിച്ചുള്ള ഭക്ഷണവും കളികളും കഴിഞ്ഞ് സൂഖുകളില്‍ കറങ്ങാനിറങ്ങും വാരാന്ത്യ അവധിയടക്കം നാലു ദിവസത്തെ അവധിയാണ് ഇവര്‍ക്ക് പെരുന്നാളിന് ലഭിക്കുന്നത്. അതിനാല്‍ വരും ദിവസങ്ങളില്‍ ചെറിയ യാത്രകളും തൊഴിലാളികള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ബന്ധങ്ങള്‍ ഊഷ്മളമാക്കാനും കൂടിച്ചേരലിന്‍റെ സൗന്ദര്യം ആസ്വദിക്കാനും പെരുന്നാള്‍ ദിനങ്ങളെ ഉപയോഗപ്പെടുത്തുന്നവരാണ് ക്യാമ്പിലെ തൊഴിലാളികള്‍.

Related Tags :
Similar Posts