അണ്ടര്‍- 17 ഫുട്ബോള്‍ ലോകകപ്പ്: ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ഗള്‍ഫിലുള്ളവര്‍ക്കും അവസരം
|അണ്ടര്‍- 17 ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിഭകള്‍ക്കും അവസരം.
അണ്ടര്‍- 17 ഫുട്ബോള്‍ ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിഭകള്‍ക്കും അവസരം. ലോകത്തെങ്ങുമുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ടീമില്‍ പ്രാതിനിധ്യം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഫിഫ അണ്ടര്‍- 17 ലോകകപ്പ് ഇന്ത്യന്‍ ടീം ചീഫ് ഓപറേറ്റിങ് ഓഫിസറുമായ അഭിഷേക് യാദവ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2017 സെപ്റ്റംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയിലാണ് അണ്ടര്‍- 17 ലോകകപ്പ് നടക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യന്‍ ടീം ആദ്യമായി ലോകകപ്പില്‍ പങ്കടെുക്കുകയാണ്. ആദ്യമായാണ് അഖിലേന്ത്യ ഫുട്ബാള്‍ ഫെഡറേഷന്‍ വിദേശ രാജ്യങ്ങളില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2000, 2001 വര്‍ഷങ്ങളില്‍ ജനിച്ച ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള കുട്ടികള്‍ക്കാണ് ട്രയല്‍സില്‍ പങ്കടെുക്കാന്‍ അവസരം. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ നിവാസികള്‍ക്ക് ഇന്നും നാളെയുമായി രാവിലെ ഏഴുമുതല്‍ 10 വരെയും അബൂദബി, അല്‍ഐന്‍, മറ്റ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് രാത്രി എട്ട് മുതല്‍ 10 വരെയുമായിരിക്കും ട്രയല്‍സ്. നോമ്പനുഷ്ഠിക്കുന്നവര്‍ രാത്രി എട്ടിന് എത്തിയാല്‍ മതി.
കുട്ടികളുടെ കളി വിലയിരുത്തിയാകും തെരഞ്ഞെടുപ്പ് നടത്തുക. ഇവര്‍ക്കായി ഇന്ത്യന്‍ ടീം കോച്ച് നിക്കോളായി ആദമിന്റെ സാന്നിധ്യത്തില്‍ മറ്റൊരു ട്രയല്‍സ് കൂടി പിന്നീട് നടക്കും. എ.ഐ.എഫ്.എഫ് കമ്യൂണിക്കേഷന്‍സ് മാനേജര്‍ വിക്രം നാനിവഡേക്കര്‍, ലോക്കല്‍ പ്രൊജക്റ്റ് കോഓഡിനേറ്റര്‍ സി.കെ.പി. മുഹമ്മദ് ഷാനവാസ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കടെുത്തു.