എണ്ണ വിലയിടിവ് ; ആശങ്കയില്‍ ബഹ്റൈനിലെ പ്രവാസി സമൂഹം
|എങ്കിലും താരതമ്യേന മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും സാമൂഹിക സുരക്ഷിതത്വവും ഭരണ കൂടം പ്രവാസികള്‍ക്ക് ഒരുക്കിയിട്ടുണ്ട്
എണ്ണ വിലയിടിവും സ്വദേശിവൽക്കരണവും പ്രവാസികൾക്ക് തിരിച്ചടികൾ സ്യഷ്ടിക്കുമ്പോൾ ബഹ്റൈനിലും അതിന്റെ അലയൊലികളുണ്ടാവുന്നുണ്ട്.എങ്കിലും താരതമ്യേന മെച്ചപ്പെട്ട തൊഴിൽ സാഹചര്യവും സാമൂഹിക സുരക്ഷിതത്വവും
ഭരണ കൂടം പ്രവാസികള്‍ക്ക് ഒരുക്കിയിട്ടുണ്ട്.
എണ്ണയുടെ വിലയിടിവ് കാരണം സർക്കാർ സബ്സിഡികൾ എടുത്തുകളയുന്നതടക്കമുള്ള സാമ്പത്തിക ക്രമീകരണങ്ങൾ രാജ്യത്ത് ജീവിതച്ചെലവ് വർധിപ്പിക്കുമ്പോൾ ആശങ്കയിലാണ് ബഹ്റൈനിലെ പ്രവാസി സമൂഹം. സബ്സിഡികൾ വെട്ടിക്കുറച്ചതും വൈദ്യുതി നിരക്കിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കപ്പെടുന്ന വർധനവും രാജ്യത്ത് ഭക്ഷ്യസാധനങ്ങൾക്കുണ്ടായ വിലക്കയറ്റവും പ്രവാസി കുടുംബങ്ങൾക്ക് തിരിച്ചടിയായി. അതേ സമയം പ്രവാസികളുടെ രാജ്യത്തെ സ്വദേശി ജനസംഖ്യയോളമെത്തുമ്പോഴും ബഹ്റൈൻ നൽകുന്ന ഉയർന്ന സാമൂഹിക സുരക്ഷിതത്വവും താരതമ്യേന മെച്ചപ്പെട്ട തൊഴിൽ വിപണിയും പ്രവാസികൾക്ക് ആശ്വാസകരമാകുന്നു. ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി തൊഴിൽ വിപണിയിൽ നടത്തിയ ചുവടുവെപ്പുകളും പൊതുമാപ്പും വഴി നിയമപരമായ സുരക്ഷിതത്വം കൈവരിക്കാൻ ഇന്ത്യൻ പ്രവാസികളിൽ ബഹുഭൂരിഭാഗത്തിനും സാധിച്ചിട്ടുണ്ട്.രു തൊഴിലിൽ നിന്ന് തൊഴിൽ വിപണി പരിഷ്കരണത്തിലൂടെ തൊഴിൽ മാറുവാൻ നിയമക്കുരുക്കുകളുടെ പ്രയാസമില്ലാതാക്കിയതും എടുത്തു പറയേണ്ട പരിഷ്കരണങ്ങളാണ്. കനത്ത ചൂട് അനുഭവപ്പെടുന്ന രാജ്യത്ത് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ച ഉച്ച വിശ്രമ നിയമം കർശനമായി നടപ്പിലാക്കപ്പെടുന്നു എന്നത് വേനൽക്കാലത്ത് പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക്.