തനിമ വനിതാ വിഭാഗം സംഘടിപ്പിച്ച സൗഹൃദ പ്രവാസ സംഗമം ശ്രദ്ധേയമായി
|ഷറഫിയ ഇമാം ബുഖാരി ഇന്‍സ്റ്റിട്യൂട്ടിൽ പ്രത്യേകമായി ഒരുക്കിയ പവലിയനുകളിലാണ് സൗഹൃദ പ്രവാസ സംഗമം നടന്നത്
'സമാധാനം മാനവികത' കാമ്പയിനിന്റെ ഭാഗമായി തനിമ ജിദ്ദ സൗത്ത് സോൺ വനിതാ വിഭാഗം സംഘടിപ്പിച്ച സൗഹൃദ പ്രവാസ സംഗമം പുതുമയാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. വിവിധ പവലിയനുകളും മത്സരങ്ങളും ഒരുക്കികൊണ്ട് നടത്തിയ സംഗമത്തിൽ നൂറുകണക്കിന് സ്ത്രീകൾ സംബന്ധിച്ചു.
ഷറഫിയ ഇമാം ബുഖാരി ഇന്‍സ്റ്റിട്യൂട്ടിൽ പ്രത്യേകമായി ഒരുക്കിയ പവലിയനുകളിലാണ് സൗഹൃദ പ്രവാസ സംഗമം നടന്നത്. വെയ്‌ജസ് പ്രസിഡന്റ് ഷിജി രാജീവ് ഉത്‌ഘാടനം ചെയ്തു. പുസ്തക പ്പുര, ഷോപ്പിങ് കോർണർ, തനിമ അടുക്കള തുടങ്ങിയ സ്റ്റാളുകൾ ഏറെ ആകർഷകമായിരുന്നു. ക്യാമ്പയിൻ പ്രമേയത്തെ ആസ്പദമാക്കി എന്റെ കയ്യൊപ്പ്, അടിക്കുറിപ്പ്, ഗാനം, പ്രസംഗം, ക്വിസ്, പെൻസിൽ ഡ്രോയിങ്, ഇൻസ്റ്റന്റ് ഗെയിംസ് എന്നീ ഇനങ്ങളിൽ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. നൂറുകണക്കിന് സ്ത്രീകൾ പവലിയനുകൾ സന്ദർശിക്കുകയും വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. സംഗമത്തോടനുബന്ധിച്ചു നടന്ന സൗഹൃദ ഭാഷണത്തിൽ അൽ വുറൂദ് ഇന്റർനാഷണൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ബുഷ്‌റ ടീച്ചർ മുഖ്യാഥിതിയായിരുന്നു. ശ്രീജ ദിലീപ്, സലീന റഹ്‌മാൻ, മെഹർ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. പ്രസിഡന്റ് റുഖ്‌സാന മൂസ അധ്യക്ഷത വഹിച്ചു. ഷക്കീല ബശീർ സ്വാഗതവും ഫസീല ശാക്കിർ നന്ദിയും പറഞ്ഞു. ഷീജ അബ്ദുൽ ബാരി, മുഹ്സിന നജ്മുദ്ധീൻ, സുരയ്യ അബ്ദുൽ അസീസ്, തസ്ലീമ അഷ്‌റഫ്, റജീന ബഷീർ, സാബിറ നൗഷാദ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.