Gulf
സഹോദരന്റെ വിജയത്തിനായി കടലിനക്കരെ വോട്ടു ചോദിച്ച് അഷ്റഫ്സഹോദരന്റെ വിജയത്തിനായി കടലിനക്കരെ വോട്ടു ചോദിച്ച് അഷ്റഫ്
Gulf

സഹോദരന്റെ വിജയത്തിനായി കടലിനക്കരെ വോട്ടു ചോദിച്ച് അഷ്റഫ്

admin
|
5 Aug 2017 9:18 AM GMT

ഒന്നര മാസത്തെ പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം കേരളം നാളെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കടലിനക്കരെ സ്വന്തം സഹോദരന്റെ വിജയത്തിനായി

ഒന്നര മാസത്തെ പ്രചാരണ കോലാഹലങ്ങള്‍ക്ക് ശേഷം കേരളം നാളെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കടലിനക്കരെ സ്വന്തം സഹോദരന്റെ വിജയത്തിനായി അവസാന വട്ട പ്രചാരണ പ്രവര്‍ത്തനങ്ങളും നടത്തി കാത്തിരിക്കുകയാണ് ജിദ്ദയിലെ പിവി അഷ്‌റഫ്. ഇടതു സ്വതന്ത്രനായി നിലമ്പൂരില്‍ ജനവിധി തേടുന്ന പിവി അന്‍വറിന്റെ സഹോദരനായ ഇദ്ദേഹത്തിന് സഹോദരന്‍ വിജയിക്കുമെന്ന കാര്യത്തില്‍ സംശയം ഒട്ടുമേയില്ല.

ജിദ്ദയില്‍ ഷിപ്പിങ്ങ് കമ്പനിയില്‍ റീജിയണല്‍ മാനേജറും എംഇഎസ് ജിദ്ദ ഘടകം പ്രസിഡന്റുമാണ് പിവി അഷ്‌റഫ്. അന്‍വറുള്‍പ്പെടെ 11 സഹോദരങ്ങളാണ് അഷ്‌റഫിനുള്ളത്. കഴിഞ്ഞ തവണ ഏറനാട് മണ്ഡലത്തില്‍ നിന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പികെ ബഷീറിനെതിരെ ഒറ്റക്ക് പൊരുതി 51,000 വോട്ടു നേടിയതിന്റെ ആവേശത്തിലാണ് അന്‍വര്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ഇടതു മുന്നണിയുടെയും സ്വതന്ത്രമായി ചിന്തിക്കുന്നവരുടെയും വോട്ടുകള്‍ അവന് ലഭിക്കുമെന്നാണ് കരുതുന്നതെന്നും അഷ്‌റഫ് പറയുന്നു. നിലമ്പൂര്‍ മണ്ഡലക്കാരായ ജിദ്ദയിലെ പ്രവാസികളോട് നേരില്‍ കണ്ടും ടെലിഫോണ്‍ വഴിയും വോട്ടര്‍ഭ്യര്‍ഥന നടത്തുന്ന തിരക്കിലാണ് ഇദ്ദേഹം.

സഹോദരന്‍ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന അതിരുകളില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമുള്ള അംഗീകാരമായിരിക്കും അവന്റെ വിജയമെന്നും ഇദ്ദേഹം പറയുന്നു. വോട്ടെടുപ്പിലും നാട്ടിലെ പ്രചാരണ ചൂടിലും പങ്കെടുക്കാനാവാത്തതിന്റെ വിഷമമുണ്ടെങ്കിലും നാട്ടില്‍ നിന്ന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നിന്ന് ചെയ്യാനായി. സഹോദരന്റെ വിജയത്തിനായി റിയാദിലുള്ള മറ്റൊരു സഹോദരന്‍ അജ്മലും അബുദാബിയിലും ഷാര്‍ജയിലുമുള്ള സഹോദരിമാരും സജീവമായി തന്നെ രംഗത്തുണ്ട്.

Similar Posts