Gulf
ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ സമഗ്ര പുരോഗതിക്കായി പദ്ധതിജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ സമഗ്ര പുരോഗതിക്കായി പദ്ധതി
Gulf

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ സമഗ്ര പുരോഗതിക്കായി പദ്ധതി

Jaisy
|
18 Aug 2017 2:34 PM GMT

ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായി പുതിയ ഭരണസമിതി അംഗങ്ങൾ അറിയിച്ചു

ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായി പുതിയ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ലക്ഷ്യം വെച്ച് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തതായി പുതിയ ഭരണസമിതി അംഗങ്ങൾ അറിയിച്ചു. ഇതോടനുബന്ധിച്ചു രക്ഷിതാക്കള്‍ക്കും ഭരണസമിതി അംഗങ്ങള്‍ക്കും പരസ്പരം തുറന്ന ചര്‍ച്ചക്ക് വേദിയൊരുക്കുന്ന 'നമുക്കൊരുമിക്കാം' എന്ന പരിപാടി ഈ മാസാവസാനം സംഘടിപ്പിക്കും. മാനേജിങ് കമ്മറ്റി സ്‌കൂളിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂളിന്റെയും വിദ്യാർത്ഥികളുടെയും പുരോഗതിക്കായി രക്ഷിതാക്കൾക്കുള്ള നിർദേശങ്ങളും പരാതികളും ഭരണസമിതി അംഗങ്ങളുമായി നേരിട്ട് സംവദിക്കുന്നതിനും പരിഹാരം കാണുന്നതിനുമാണ് രക്ഷാകര്‍തൃ സംഗമം സംഘടിപ്പിക്കുന്നത്. ഇതിന് പുറമെ സ്കൂളില്‍ സ്ഥാപിച്ച നിര്‍ദേശ ബോക്സുകളിലൂടെയും പ്രത്യേക ഇമെയിലിലൂടെയും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ പ്രാദേശിക ഭാഷകളിലൂടെ കമ്മിറ്റിയുമായി ബന്ധപ്പെടാവുന്നതാണെന്ന് ചെയർമാൻ മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.

പ്രഥമ സംഗമം ഈ മാസം ഇരുപത്തി എട്ടിന് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ആവശ്യമനുസരിച്ച് തുടര്‍ സംഗമങ്ങളും സംഘടിപ്പിക്കും. സംഗമത്തിന്റെ വിശദ വിവരങ്ങൾ ഉടൻ തന്നെ സ്‌ക്കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വെബ്‌സൈറ്റ് വഴി രജിസ്ട്രര്‍ ചെയ്യുന്ന രക്ഷിതാക്കള്‍ക്കായിരിക്കും സംഗമത്തിലേക്കുള്ള പ്രവേശനം. വര്‍ഷങ്ങളായി മുടങ്ങിയ സ്‌കൂൾ വാര്‍ഷിക മാഗസിന്‍ അഞ്ച് ഭാഷകളില്‍ ആറ് മാസത്തിനകം പ്രസിദ്ധീകരണം പൂര്‍ത്തിയാക്കും. സ്കൂള്‍ മാനേജ്മെന്റിനായി ERP സോഫ്റ്റ്‌വെയർ നിർമാണം, സ്‌കൂൾ ബസുകളുടെ നിരീക്ഷണത്തിനായി ജി പി എസ് ട്രാക്കര്‍ സൗകര്യംതുടങ്ങിയവ സമയബന്ധിതമായി നടപ്പിലാക്കുമെന്നും ചെയർമാൻ അറിയിച്ചു.

അതിനിടെ സ്‌കൂൾ വിപുലീകരണാർഥം മാസങ്ങൾക്കു മുമ്പ് മുൻകമ്മറ്റി കണ്ടെത്തിയ പുതിയ കെട്ടിടങ്ങളിൽ ക്ളാസുകൾ ആരംഭിക്കുന്നതിലുള്ള അനിശ്ചിത്വം തുടരുകയാണ്. അമിത സാമ്പത്തിക ബാധ്യത വരുത്തി ഈ കെട്ടിടങ്ങൾ ഏറ്റെടുക്കണോ എന്ന കാര്യത്തിലുള്ള അവസാന തീരുമാനമെടുക്കാൻ സ്‌കൂൾ ഉന്നതാധികാര സമിതിയോട് ആവശ്യപ്പെട്ടിരിക്കുകയാണ് തങ്ങളെന്ന് ചെയർമാൻ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കമ്മറ്റി അംഗങ്ങൾക്കു പുറമെ പ്രിൻസിപ്പൽ മസ്ഊദ് അഹമ്മദും സംബന്ധിച്ചു.

Similar Posts