Gulf
പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ ഗതാഗത പരിഷ്കാരങ്ങള്‍പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ ഗതാഗത പരിഷ്കാരങ്ങള്‍
Gulf

പ്രവാസികള്‍ക്ക് ആശ്വാസമായി ബഹ്റൈനില്‍ ഗതാഗത പരിഷ്കാരങ്ങള്‍

NP Chekkutty
|
20 Aug 2017 6:08 AM GMT

ബഹ്റൈനിലെ പൊതുഗതാഗത രംഗത്ത് സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി ബസ് സർവീസ് മെച്ചപ്പെടുത്തിയത് പ്രവാസികൾക്ക് ആശ്വാസകരമായി

ബഹ്റൈനിലെ പൊതുഗതാഗത രംഗത്ത് സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങളുടെ ഭാഗമായി ബസ് സർവീസ് മെച്ചപ്പെടുത്തിയത് പ്രവാസികൾക്ക് ആശ്വാസകരമായി. സാധാരണക്കാരായ തൊഴിലാളികളാണ് ഇപ്പോൾ കൂടുതലായും യാത്രക്കായി ബസ് സർവീസിനെ ആശ്രയിക്കുന്നത്.

ബഹ്റൈനിൽ പുതിയ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ്‌വര്‍ക്ക് നിലവിൽ വന്ന ശേഷം സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ പൊതു ഗതാഗത സംവിധാനത്തെ ഏറെ ജനകീയമാക്കിക്കഴിഞ്ഞു. പുതുക്കി നിശ്ചയിച്ച ബസ് യാത്രാനിരക്കും 32 പുതിയ റൂട്ടുകളിൽ ബസ് ഗതാഗതം ആരംഭിച്ചതും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നു. താഴ്ന്ന വരുമാനക്കാരായ പ്രവാസികളാണ് ഇപ്പോൾ പൊതുഗതാഗത സംവിധാനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ. വിദൂരസ്ഥലങ്ങളിൽ താമസിക്കുന്നവർക്കും ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജോലിക്ക് പോകുന്ന പ്രവാസികളായ തൊഴിലാളികൾക്ക് ബസ് സർവീസ് അനുഗ്രഹമായി മാറി.

ബഹ്റൈൻ പബ്ലിക് ട്രാൻസ്പ്പൊർട്ട് കമ്പനിയുടെ ഈ ലക്ഷ്വറി ബസുകളിൽ ടെലിവിഷന്‍, എസി, നിരീക്ഷണ കാമറ എന്നിവക്കൊപ്പം അംഗവൈകല്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനവും സൗജന്യ വൈഫൈ കണക്ഷനുമുണ്ട്. 600 ഫില്‍സിന്റെ ടിക്കറ്റ് എടുത്താൽ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം. 14 ദിനാറിന് ഒരു മാസത്തേക്കുള്ള പാസ് സൗകര്യവും ഗോ കാര്‍ഡുകള്‍ എന്ന പേരിലുള്ള ഇലക്ട്രോണിക് പാസ് സംവിധാനവും ബസ് സർവീസിനെ ആകർഷകമാക്കുന്നു.

Similar Posts