മരുന്നുകളും ഇനി ഓണ്‍ലൈനില്‍
|ഗള്‍ഫിലെ ആദ്യ ഓൺലൈന്‍ ഫാര്‍മസിക്ക് ആസ്റ്റർ ഫാര്‍മസി തുടക്കം കുറിച്ചു. ദുബൈയില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുക്കറാണ് ഓൺലൈന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
ഗള്‍ഫില്‍ ഇനി മരുന്നുകളും ഓണ്‍ലൈന്‍ വഴി വാങ്ങാം. ഗള്‍ഫിലെ ആദ്യ ഓൺലൈന്‍ ഫാര്‍മസിക്ക് ആസ്റ്റർ ഫാര്‍മസി തുടക്കം കുറിച്ചു. ദുബൈയില്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെന്‍ഡുക്കറാണ് ഓൺലൈന്‍ ഫാര്‍മസിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
www. asteronline.com വഴി ഇനി മുതല്‍ മരുന്നുകള്‍ തെരഞ്ഞെടുക്കാം. ബുക്ക് ചെയ്താല്‍ 24 മണിക്കൂറിനകം വീട്ടുപടിക്കല്‍ മരുന്ന് എത്തിക്കും. ഏറെ തട്ടിപ്പുകള്‍ നടക്കുന്ന മേഖലയായതിനാല്‍ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ സാന്നിധ്യം ഓൺലൈന്‍ മരുന്ന് വിപണിയില്‍ ആവശ്യമാണെന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മരുന്ന് കഴിക്കേണ്ട വിധം അറിയാന്‍ ഫാര്‍മസിസ്റ്റുമായി വെബ്കാമിലൂടെ സംസാരിക്കാനും വെബ്സൈറ്റില്‍ സംവിധാനമുണ്ടാകും. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ ഓൺലൈന്‍വഴി സ്വീകരിക്കാന്‍ നിയമമാനുമതി കാത്തിരിക്കുകയാണെന്ന് ആസ്റ്റര്‍ ഫാര്‍മസി സി ഇ ഒ ജോബിലാല്‍ വാവച്ചന്‍ പറഞ്ഞു. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറും സി ഇ ഒയുമായ ആലിഷ മൂപ്പനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.