ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാനായി വില്‍സണ്‍ വി ജോര്‍ജിനെ വീണ്ടും തെരഞ്ഞെടുത്തു
|തുല്ല്യ വോട്ടുകൾ ലഭിച്ചതോടെ നടത്തിയ രണ്ടാം ഘട്ട വോട്ടടുപ്പിലാണ് വില്‍സണ്‍ വി ജോര്‍ജ് തിരഞ്ഞടുക്കപ്പെട്ടത്.
ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വില്‍സണ്‍ വി ജോര്‍ജിനെ വീണ്ടും തെരഞ്ഞെടുത്തു. തുല്ല്യ വോട്ടുകൾ ലഭിച്ചതോടെ നടത്തിയ രണ്ടാം ഘട്ട വോട്ടടുപ്പിലാണ് വില്‍സണ്‍ വി ജോര്‍ജ് തിരഞ്ഞടുക്കപ്പെട്ടത്.
മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ ചൊവ്വാഴ്ച സന്ധ്യയോടെയാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചത്. മുന്‍ ചെയര്‍മാന്‍ വില്‍സണ്‍.വി.ജോര്‍ജും ഡോ. ചന്ദ്രഹാസ്.കെ. അഞ്ജനുമായിരുന്നു മല്‍സര രംഗത്ത് ഉണ്ടായിരുന്നത്. എംബസി പ്രതിനിധിയടക്കം 14 പേര്‍ വോട്ട് രേഖപ്പെടുത്തിയ ആദ്യഘട്ട വോട്ടെടുപ്പില്‍ രണ്ട് പേര്‍ക്കും ഏഴ് വോട്ട് വീതം ലഭിച്ചു. തുല്ല്യ വോട്ടുകള്‍ വീതം ലഭിക്കുന്ന പക്ഷം തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രതിനിധികള്‍ക്കിടയില്‍ വീണ്ടും വോട്ടെടുപ്പ് നടത്താന്‍ നേരത്തേ സ്കൂള്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് നടത്തിയ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വില്‍സണ്‍ ജോര്‍ജിന് മൂന്ന് വോട്ടും ഡോ. അഞ്ജന് രണ്ട് വോട്ടും ലഭിച്ചു.
ജനുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 467 വോട്ടോടെ ഒന്നാമനായാണ് വില്‍സണ്‍ ജോര്‍ജ് സ്കൂള്‍ ബോര്‍ഡിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.