Gulf
കുവൈത്തില്‍ പുതിയ ഇലക്‌ട്രോണിക് മാധ്യമ നിയമംകുവൈത്തില്‍ പുതിയ ഇലക്‌ട്രോണിക് മാധ്യമ നിയമം
Gulf

കുവൈത്തില്‍ പുതിയ ഇലക്‌ട്രോണിക് മാധ്യമ നിയമം

Jaisy
|
25 Sep 2017 8:06 AM GMT

ഇലക്‌ട്രോണിക് വാർത്താ സർവീസ്, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിനു വിധേയമാകും.

കുവൈത്തില്‍ പുതിയ ഇലക്‌ട്രോണിക് മാധ്യമ നിയമം നിലവിൽവന്നു. പാർലമെന്റ് പാസാക്കിയ നിയമം കഴിഞ്ഞ ദിവസം ഔദ്യോഗിക വിജ്‌ഞാപനമായി പ്രസിദ്ധീകരിച്ചതോടെയാണു പ്രാബല്യത്തിലായത്. ഇലക്‌ട്രോണിക് വാർത്താ സർവീസ്, ബുള്ളറ്റിനുകൾ, വാർത്താ പത്രങ്ങളുടെയും ചാനലുകളുടെയും വെബ്‌സൈറ്റുകൾ എന്നിവയുൾപ്പെടെ മുഴുവൻ വെബ് അധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും നിയമാനുസൃത നിയന്ത്രണത്തിനു വിധേയമാകും.

കുവൈത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായുമാണു പുതിയ ഇലക്‌ട്രോണിക് മാധ്യമ നിയമമെന്നു വാർത്താവിതരണമന്ത്രി ഷെയ്‌ഖ് സൽമാൻ അൽ ഹമൂദ് അൽ സബാഹ് അറിയിച്ചു. ഓൺലൈൻ വഴി പ്രവർത്തിക്കുന്ന മുഴുവൻ പ്രസിദ്ധീകരണങ്ങളും രാജ്യത്തിനകത്തു പ്രവർത്തിക്കുന്നതിന് ആവശ്യമായ ലൈസൻസ് സമ്പാദിക്കുന്നതിനു മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം.നിലവിലുള്ളവ നിയമവിധേയമാക്കുന്നതിന് ഒരു വർഷത്തെ സമയപരിധി അനുവദിക്കും. വ്യവസ്‌ഥകൾ ലംഘിക്കുന്നവരെ നിയമ നടപടിക്കു വിധേയമാക്കും. തടവ് ഉൾപ്പെടെ ശിക്ഷയും ലഭിക്കും. സമഗ്രമായ ഇലക്‌ട്രോണിക് മാധ്യമനിയമം പ്രാവർത്തികമാക്കുന്ന ആദ്യ രാജ്യങ്ങളിൽ കുവൈത്തും സ്‌ഥാനം നേടിയതായി മന്ത്രി ഷെയ്‌ഖ് സൽമാൻ പറഞ്ഞു.

Similar Posts