Gulf
കഫ്ജി എണ്ണപാടത്തു ഉല്പാദനം പുരാരംഭിക്കാന്‍ ധാരണകഫ്ജി എണ്ണപാടത്തു ഉല്പാദനം പുരാരംഭിക്കാന്‍ ധാരണ
Gulf

കഫ്ജി എണ്ണപാടത്തു ഉല്പാദനം പുരാരംഭിക്കാന്‍ ധാരണ

admin
|
3 Oct 2017 11:23 AM GMT

കുവൈത്തിലെ ഗള്‍ഫ് ഓയില്‍ കമ്പനി സൗദി ആരാംകോ എന്നിവ സംയുക്തമായാണ് ഉല്പാദനം നടത്തുക

കഫ്ജി എണ്ണപാടത്തു ഉല്പാദനം പുരാരംഭിക്കാന്‍ സൗദി -കുവൈത്ത് ധാരണ . കുവൈത്തിലെ ഗള്‍ഫ് ഓയില്‍ കമ്പനി സൗദി ആരാംകോ എന്നിവ സംയുക്തമായാണ് ഉല്പാദനം നടത്തുകയെന്ന് കുവൈത്ത് പെട്രോളിയം മന്ത്രി അനസ് അല്‍ സാലിഹ് പാര്‍ലിമെന്റില്‍ അറിയിച്ചു . തുടക്കത്തില്‍ കുറഞ്ഞതോതില്‍ ആരംഭിച്ചു ക്രമേണ ഉല്പാദനം വര്‍ദ്ധിപ്പിക്കാനാണ് അരാംകോയുമായി ധാരണയില്‍ എത്തിയത് . പ്രതിദിനം 3 ലക്ഷം ബാരല്‍ വരെ എണ്ണ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഖഫ്ജി എണ്ണപ്പാടം പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2014 ഒക്ടോബറിലാണ് സൗദി അടച്ചു പൂട്ടിയത് . ന്യൂട്രല്‍ സോണിലെ തന്നെ വഫ്ര , ദുറ എണ്ണപാടങ്ങളില്‍ ഉല്പാദനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെന്നാണ് വിവരം.

Similar Posts