Gulf
കുവൈത്തില്‍ വെല്‍ഫെയര്‍ കേരള വോട്ടര്‍ ഹെല്‍പ് ഡെസ്ക് തുടങ്ങികുവൈത്തില്‍ വെല്‍ഫെയര്‍ കേരള വോട്ടര്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി
Gulf

കുവൈത്തില്‍ വെല്‍ഫെയര്‍ കേരള വോട്ടര്‍ ഹെല്‍പ് ഡെസ്ക് തുടങ്ങി

admin
|
14 Oct 2017 4:37 AM GMT

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുവൈത്തില്‍ വെല്‍ഫെയര്‍ കേരളയുടെ വോട്ടര്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കുവൈത്തില്‍ വെല്‍ഫെയര്‍ കേരളയുടെ വോട്ടര്‍ ഹെല്‍പ് ഡെസ്ക് പ്രവര്‍ത്തനം തുടങ്ങി. പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി മൂന്നിടങ്ങളിലായാണ് ഹെല്‍പ് ഡസ്ക് പ്രവര്‍ത്തിക്കുന്നത്.

അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ ആരംഭിച്ച ആദ്യ ഹെല്‍പ് ഡെസ്കിന്‍രെ സേവനം നിരവധി മലയാളികള്‍ പ്രയോജനപ്പെടുത്തി. വോട്ടര്‍ പട്ടികയില്‍ ആദ്യമായി പേര് ചേര്‍ക്കുന്നതിനും നിലവിലെ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കുന്നതിനും സംവിധാനം ഒരുക്കിയിരുന്നു. വെല്‍ഫയര്‍ കേരള പ്രസിഡന്‍റ് ഖലീലുറഹ്മാന്‍ ഹെല്‍പ് ഡെസ്ക് ഉദ്ഘാടനം ചെയ്തു.

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട പ്രവാസികളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിന് വളണ്ടിയര്‍മാരുടെ സേവനം ലഭ്യമാക്കിയിരുന്നു. ഫര്‍വാനിയ ഫിലിപ്പൈന്‍ സെന്ററിലും ഫഹാഹീല്‍ യൂണിറ്റി സെന്ററിലും ആണ് അബാസിയക്ക്‌ പുറമേ ഹെല്‍പ് ഡെസ്ക് സജ്ജീകരിച്ചത്.

Similar Posts