സമാന്തര സര്‍ക്കാര്‍ പ്രഖ്യാപിച്ച യമന്‍ വിമതര്‍ക്കെതിരെ സൗദി സഖ്യരാജ്യങ്ങള്‍
|ഹൂതികളും യമനിലെ മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹ് വിഭാഗവുമാണ് പത്തംഗ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്.
ഏകപക്ഷീയമായി സമാന്തര സര്‍ക്കാര്‍ പ്രഖ്യാപിച്ച യമന്‍ വിമതര്‍ക്കെതിരെ യു.എന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയില്‍ സൗദി സഖ്യരാജ്യങ്ങള്‍. കുവൈത്തില്‍ തുടര്‍ന്ന പ്രശ്നപരിഹാര ചര്‍ച്ചകള്‍ അട്ടിമറിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നിലെന്ന് യു.എ.ഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങള്‍ കുറ്റപ്പെടുത്തി.
ഹൂതികളും യമനിലെ മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹ് വിഭാഗവുമാണ് പത്തംഗ സുപ്രീം കൗണ്‍സില്‍ പ്രഖ്യാപനം നടത്തിയത്. യു.എന്‍ മേല്‍നോട്ടത്തില്‍ നടന്ന കുവൈത്ത് ചര്‍ച്ചകളില്‍ നിന്നുള്ള പിന്‍മാറ്റം രാജ്യത്ത് കൂടുതല്‍ അസ്ഥിരത പടര്‍ത്താനുള്ള ബോധപൂര്‍വമായ നീക്കത്തിന്‍െറ ഭാഗമാണെന്ന് സൗദി സഖ്യസേന കുറ്റപ്പെടുത്തി.
സൗദിയില്‍ അഭയം തേടിയ യമന്‍ പ്രസിഡന്‍റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദിയും വിമത നീക്കത്തെ അപലപിച്ച് രംഗത്തു വന്നു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരുടെ നീക്കം ഒരു നിലക്കും അംഗീകരിക്കാര്‍ പറ്റില്ളെന്ന ഉറച്ച നിലപാടിലാണ് സൗദി സഖ്യരാജ്യങ്ങള്‍. യമന്‍ വിമതരുടെ ഏകപക്ഷീയ നടപടിക്കെതിരെ യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പുറപ്പെടുവിച്ച പ്രസ്താവന ഗള്‍ഫ് രാജ്യങ്ങള്‍ സ്വാഗതം ചെയ്തു. വിമത വിഭാഗം ചര്‍ച്ചക്ക് തയാറായില്ളെങ്കില്‍ കടുത്ത നടപടി കൈക്കൊള്ളാന്‍ യു.എന്‍ തയാറാകുമെന്ന പ്രതീക്ഷയിലാണ് സൗദി സഖ്യരാജ്യങ്ങള്‍.
2015 മാര്‍ച്ചിലാണ് ഹൂതികള്‍ ഹാദിസര്‍ക്കാറിനെ അട്ടിമറിക്കാന്‍ നീക്കം നടത്തിയത്. ഇതേതുടര്‍ന്ന് ഹൂതി വിമതര്‍ക്കെതിരെ ശക്തമായ ആക്രമണത്തിന് സൗദി സഖ്യസേന തുടക്കം കുറിച്ച. യു.എന്‍ അഭ്യര്‍ഥനയെ തുടന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കുവൈത്ത് ചര്‍ച്ചകളുമായി സൗദി സഖ്യരാജ്യങ്ങള്‍ സഹകരിക്കുന്നത്. യു.എന്നിന്‍െറ അടുത്ത നീക്കം എന്തെന്ന് വിലയിരുത്തിയാകും സൗദി സഖ്യരാജ്യങ്ങള്‍ ഭാവി നടപടി പ്രഖ്യാപിക്കുക.