Gulf
സമുദ്രപരിധി ലംഘിക്കുന്ന ഇറാനെതിരെ യുഎന്നില്‍ പരാതിസമുദ്രപരിധി ലംഘിക്കുന്ന ഇറാനെതിരെ യുഎന്നില്‍ പരാതി
Gulf

സമുദ്രപരിധി ലംഘിക്കുന്ന ഇറാനെതിരെ യുഎന്നില്‍ പരാതി

Jaisy
|
2 Nov 2017 10:16 PM GMT

തങ്ങളുടെ ജലാതിർത്തികളിൽ അനധികൃതമായി പ്രവേശിക്കുന്ന ഇറാന്‍ സൈനിക ബോട്ടുകളുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇരു രാജ്യങ്ങളും ഐക്യ രാഷ്ട്രസഭയെ സമീപിച്ചത്

സമുദ്രപരിധി ലംഘിക്കുന്ന ഇറാൻ നടപടിക്കെതിരെ കുവൈത്തും സൗദി അറേബ്യയും യു എന്നിൽ പരാതി നൽകി . തങ്ങളുടെ ജലാതിർത്തികളിൽ അനധികൃതമായി പ്രവേശിക്കുന്ന ഇറാന്‍ സൈനിക ബോട്ടുകളുടെ നടപടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ഇരു രാജ്യങ്ങളും ഐക്യ രാഷ്ട്രസഭയെ സമീപിച്ചത് .

ഐക്യ രാഷ്ട്രസഭയിലെ കുവൈത്തിന്റെ സ്ഥിരം പ്രതിനിധി മന്‍സൂര്‍ ഇയാദ് അല്‍ ഉതൈബിയും സൗദി പ്രതിനിധി അബ്ദുല്ല അല്‍ മുഅല്ലമിയും സംയുക്തമായി സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് പരാതി നല്‍കുകയായിരുന്നു. അന്താരാഷ്ട്ര നിയമങ്ങൾ കാറ്റിൽ പറത്തി കുവൈത്തിന്റെയും സൗദിയുടെയും കടല്‍ പ്രദേശങ്ങളിലേക്ക് ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നുഴഞ്ഞുകയറുന്നത് പതിവായിരിക്കുകയാണെന്നും ചാരപ്രവർത്തനത്തിനും രാജ്യരഹസ്യങ്ങൾ ചോർത്തുന്നതിനും ഇറാന്‍ ബോധപൂര്‍വം ശ്രമിക്കുകയാണെന്നും ഇരുരാജ്യങ്ങളും പരാതിയില്‍ സൂചിപ്പിച്ചു . ജി.സി.സിയുള്‍പ്പെടെ അയല്‍ രാജ്യങ്ങളുടെയും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മൗറിത്താനിയയില്‍ നടന്ന അറബ് ഉച്ചകോടിയില്‍ കുവൈത് അമീർ ആവശ്യപ്പെട്ടിരുന്നു . ഇതിനു പിന്നാലെയാണ് കുവൈത്തും സൗദിയും ഇറാനെതിരെ ലോക രാജ്യങ്ങളുടെ പൊതു കൂട്ടായ്മയിൽ പരാതിയുമായി എത്തിയത്.

Similar Posts