മൊബൈല്‍ മേഖലയില്‍ സ്വദേശിവത്കരണം: മതിയായ സാവകാശം നല്‍കിയെന്ന് സൌദി മന്ത്രി
|മതിയായ സാവകാശം നല്‍കിയാണ് മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതെന്ന് സൌദി തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍
മതിയായ സാവകാശം നല്‍കിയാണ് മൊബൈല്‍ ഫോണ്‍ മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നതെന്ന് സൌദി തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു. വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്ത് വിവിധ തൊഴില്‍ അവസരങ്ങള്‍ ഉണ്ട്. ബിനാമി ബിസിനസുകള്‍ക്കെതിരായ നടപടി തുടരുമെന്നും സഹമന്ത്രി മീഡിയവണിനോട് പറഞ്ഞു.
50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാന്‍ മൂന്ന് മാസത്തെ സമയം നല്‍കിയ ശേഷമാണ് ഇപ്പോള്‍ പരിശോധന നടത്തുന്നത്. 100 ശതമാനം നടപ്പിലാക്കാന്‍ ഇനിയും മൂന്ന് മാസത്തെ സമയമുണ്ട്. വിദേശ തൊഴിലാളികള്‍ക്ക് ഈ കാലയളിവില്‍ മറ്റ് മേഖലകളിലേക്ക് തൊഴില്‍ മാറാമെന്നും തൊഴില്‍ സഹമന്ത്രി അഹമ്മദ് അല്‍ ഹുമൈദന്‍ പറഞ്ഞു.
മൊബൈല്‍ വില്‍പ്പന മേഖലയിലും റിപ്പേറിംങ് തൊഴിലെടുക്കാന്‍ സൌദി യുവാക്കള്‍ പരിശീലനം നേടിയിട്ടുണ്ട്. ആവശ്യമായവര്‍ക്ക് ഇനിയും പരിശീലനം നല്‍കും. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുമ്പോള്‍ വിദേശികള്‍ക്ക് രാജ്യത്ത് നിന്ന് മടങ്ങേണ്ട സാഹചര്യമില്ല. നിരവധി തൊഴില്‍ അവസരങ്ങള്‍ സൌദിയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിനാമി ബിസിനസ് അടക്കമുള്ള മുഴുവന്‍ അനധികൃത കച്ചവടങ്ങളും അവസാനിപ്പിക്കും. അതേസമയം 50 ശതമാനം സ്വദേശിവത്കരണം ഉറപ്പുവരുത്തുന്നതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ തൊഴില്‍ മന്ത്രാലയം നടത്തുന്ന പരിശോധ തുടരുകയാണ്.