Gulf
സൗദി ഓജര്‍ കമ്പനിയിലെ മലയാളി തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നിവേദനമയച്ചുസൗദി ഓജര്‍ കമ്പനിയിലെ മലയാളി തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നിവേദനമയച്ചു
Gulf

സൗദി ഓജര്‍ കമ്പനിയിലെ മലയാളി തൊഴിലാളികള്‍ മുഖ്യമന്ത്രിക്ക് നിവേദനമയച്ചു

Jaisy
|
8 Nov 2017 11:47 AM GMT

കേരളത്തില്‍ നിന്നുള്ള നാനൂറ്റി പതിനാല് തൊഴിലാളികളുടെ കൂട്ടായ്മയുണ്ടാക്കിയാണ് മുഖ്യമന്ത്രിക്കും നോര്‍ക്കക്കും നിവേദനം നല്‍കിയത്

എട്ടു മാസമായി ശമ്പളം മുടങ്ങിയതിനാല്‍ കടുത്ത ദാരിദ്ര്യമനുഭവിക്കുന്ന തങ്ങളുടെ വീടുകളില്‍ അടിയന്തര സഹായം എത്തിക്കണമെന്നാവശ്യപ്പെട്ട് സൗദി ഓജര്‍ കമ്പനിയിലെ മലയാളി തൊഴിലാളികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനമയച്ചു. കേരളത്തില്‍ നിന്നുള്ള നാനൂറ്റി പതിനാല് തൊഴിലാളികളുടെ കൂട്ടായ്മയുണ്ടാക്കിയാണ് മുഖ്യമന്ത്രിക്കും നോര്‍ക്കക്കും നിവേദനം നല്‍കിയത്.

കമ്പനിയില്‍ നിന്നും ശമ്പളം ലഭിക്കാത്തതിനാല്‍ ഭൂരിഭാഗം തൊഴിലാളികളും വീടുകളിലേക്ക് പണമയച്ചിട്ട് എത്രയോ മാസമായി. കുട്ടികളുടെ വിദ്യാഭ്യാസം വരെ മുടങ്ങുന്ന അവസ്ഥയാണുള്ളത്. രോഗികളായ മാതാപിക്കള്‍ക്ക് മരുന്നിന് പോലും കാശയക്കാന്‍ സാധിച്ചിട്ടില്ല. തങ്ങളുടെ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റ് അടിസ്ഥാന സൌകര്യങ്ങള്‍ സൌദി സര്‍ക്കാര്‍ എത്തിച്ചുണ്ടെങ്കിലും പ്രശ്നങ്ങള്‍ തീരാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍ ദൈനംദിന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

തങ്ങളുടെ ക്യാമ്പുകളിലെ ഫിലിപ്പൈന്‍സ് , പാകിസ്താന്‍ , ശ്രീലങ്ക, നേപ്പാള്‍ പൌരന്മാര്‍ക്ക് അവരുടെ സര്‍ക്കാര്‍ അടിയന്തരസഹായം വീടുകളിലത്തെിച്ച കാര്യവും നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സൌദി ഓജറിന്റെ ജിദ്ദ, റിയാദ്, താഇഫ് ദമാം എന്നിവടങ്ങളിലെ ക്യാമ്പുകളിലെ തൊഴിലാളികളാണ് പരാതി അയച്ചത്. സൌദി ഓജറിന് പുറമെ ആറ് മുതല്‍ പതിനാല് മാസം വരെ ശന്പളം ലഭിക്കാതെ നിരവധി കമ്പനികളിലെ മലയാളി തൊഴിലാളികള്‍ പ്രയാസപ്പെടുന്നുണ്ട്. ഇവരും ഇത്തരത്തില്‍ സഹായ അഭ്യര്‍ഥനയുമായി സര്‍ക്കാറിന് നിവേദനം അയക്കാനുള്ള തയ്യാറെടുപ്പിലാണ്.

Similar Posts