Gulf
ഇത്തിസാലാത്ത് രണ്ടു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 806 പ്രവാസികളെഇത്തിസാലാത്ത് രണ്ടു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 806 പ്രവാസികളെ
Gulf

ഇത്തിസാലാത്ത് രണ്ടു വര്‍ഷത്തിനിടെ പിരിച്ചുവിട്ടത് 806 പ്രവാസികളെ

admin
|
8 Nov 2017 12:33 PM GMT

യുഎഇയിലെ ദേശീയ ടെലികോം കമ്പനിയായ ഇത്തിസാലാത്ത് രണ്ടുവര്‍ഷത്തിനിടെ 806 പ്രവാസികളെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു.

യുഎഇയിലെ ദേശീയ ടെലികോം കമ്പനിയായ ഇത്തിസാലാത്ത് രണ്ടുവര്‍ഷത്തിനിടെ 806 പ്രവാസികളെ പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. യുഎഇ പാര്‍ലമെന്റായ ഫെഡറല്‍ നാഷണല്‍ കൗൺസിലിനെയാണ് ഇക്കാര്യം അറിയിച്ചത്. എട്ട് സ്വദേശി ജീവനക്കാരെയും 806 പ്രവാസികളെയുമാണ് ഈ കാലയളവില്‍ ഒഴിവാക്കിയതെന്ന് കമ്പനി ഫെഡറല്‍ നാഷണല്‍ കൗൺസിലിനെ അറിയിച്ചു. മോശം സ്വഭാവമുള്ളവര്‍, കമ്പനി നിയമങ്ങള്‍ അംഗീകരിക്കാത്തവര്‍, തൊഴില്‍മേഖലക്ക് യോജിക്കാത്തവര്‍ തുടങ്ങിയ കാരണങ്ങളാലാണ് എട്ട് ഇമാറാത്തികളെ ഒഴിവാക്കിയതെന്ന് ഇത്തിസാലാത്ത് ചീഫ് എക്സിക്യൂട്ടീവ് സാലെഹ് അല്‍ അബ്ദൂലി രേഖാമൂലം സഭയെ അറിയിച്ചു. എന്നാല്‍, ഈ കാലയളവില്‍ 218 സ്വദേശികളെയും 435 പ്രവാസികളെയും ഇത്തിസാലാത്തില്‍ ജോലിക്കെടുത്തിട്ടുണ്ട്. മറ്റേത് വാണിജ്യ സ്ഥാപനത്തേക്കാളും കുറവ് സ്വദേശികളാണ് ഇത്തിസാലാത്തില്‍ നിന്നും രാജിവെച്ചതെന്ന് രേഖയില്‍ പറയുന്നു. സ്വദേശികള്‍ രാജിവെച്ച പദവികളിലേക്ക് സ്വദേശികളെ തന്നെയാണ് നിയമിച്ചത്. ഇത്തിസാലാത്ത് ജീവനക്കാരുടെ ഉന്നത യോഗ്യതയാണ് രാജിക്ക് കാരണം. മികച്ച പദവികള്‍ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളിലേക്ക് ഇവര്‍ മാറുന്നുവെന്നും സാലെഹ് അല്‍ അബ്ദൂലി പറഞ്ഞു. ചില ഇമാറാത്തി ജീവനക്കാരുടെ ജോലി നഷ്ടപ്പെടുകയും പകരം പ്രവാസികളെ നിയമിക്കുകയും ചെയ്തത് സംബന്ധിച്ച് എഫ്.എന്‍.സി അംഗം ഖാലിദ് ബിന്‍ സായിദ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് കമ്പനി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

Similar Posts