Gulf
പ്രവാസികളുടെ വോട്ടുതേടി സ്ഥാനാര്‍ഥികള്‍ ഖത്തറില്‍പ്രവാസികളുടെ വോട്ടുതേടി സ്ഥാനാര്‍ഥികള്‍ ഖത്തറില്‍
Gulf

പ്രവാസികളുടെ വോട്ടുതേടി സ്ഥാനാര്‍ഥികള്‍ ഖത്തറില്‍

admin
|
8 Nov 2017 9:41 AM GMT

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങളെ രണ്ടു തട്ടിലാക്കി വോട്ട് പിടിക്കുന്ന തന്ത്രമാണ് സി പി എം നടപ്പിലാക്കി വരുന്നതെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു പകരം തെരഞ്ഞടുപ്പ് കാലത്ത് ജനങ്ങളെ രണ്ടു തട്ടിലാക്കി വോട്ട് പിടിക്കുന്ന തന്ത്രമാണ് സി പി എം നടപ്പിലാക്കി വരുന്നതെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി പാറക്കല്‍ അബ്ദുല്ല പറഞ്ഞു. ഖത്തര്‍ പ്രവാസിയായ അദ്ദേഹം ദോഹയില്‍ കെ എം സി സി ആസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

കുറ്റ്യാടി നിയോജക മണ്ഡലത്തില്‍ യു ഡി എഫ് പരാജയപ്പെടാനുള്ള കാരണം രാഷ്ട്രീയമല്ലെന്നും വികസനം ചര്‍ച്ച ചെയ്യാന്‍ താത്പര്യം കാണിക്കാത്ത എല്‍ ഡി എഫ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ ജനങ്ങളെ തമ്മിലകറ്റി വോട്ടു നേടുന്ന രീതിയാണ് തുടര്‍ന്ന് വരുന്നതെന്നും യു ഡി എഫ് സ്ഥാനാര്‍ഥിയായി മുസ്ലിം ലീഗിലെ പാറക്കല്‍ അബ്ദുല്ല പറഞ്ഞു.

കേരളത്തില്‍ ഭരണ വിരുദ്ധവികാരമില്ലെന്നു പറഞ്ഞ അദ്ദേഹം കുറ്റ്യാടി മണ്ഡലത്തില്‍ ഉറച്ച വിജയപ്രതീക്ഷയിലാണെന്നും വ്യക്തമാക്കി. തന്റെ മണ്ഡലത്തിലെ നാലായിരത്തോളം വോട്ടര്‍മാര്‍ ഖത്തറിലാണെന്നും ഇവരുടൈ വോട്ടുകള്‍ ഉറപ്പാക്കുന്നതിലൂടെ ജയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടകര മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥി ജനതാദളിലെ മനയത്ത് ചന്ദ്രനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കടുത്തു. തൊട്ടടുത്ത നാദാപുരം മണ്ഡലം സ്ഥാനാര്‍ത്ഥി പ്രവീണ്‍ കുമാറും ഇന്ന് ഖത്തറിലെത്തി പ്രവാസികളോട് വോട്ടഭ്യര്‍ഥിച്ചു.

Similar Posts