പൂച്ചകളാണ് ഈ ഹോട്ടലിലെ അതിഥികള്‍
|46 മുറികളുള്ള ഹോട്ടലില്‍ ഉന്നത കുല ജാതരായ പൂച്ചകളാണ് താമസക്കാരായുള്ളത്
ഖത്തറിലെ പൂച്ചപ്രേമികള്ക്കൊരു സന്തോഷ വാര്‍ത്ത. യൂറോപ്പിലേക്കും മറ്റും കുടുംബസമേതം യാത്ര പോകുമ്പോള്‍ വീട്ടില്‍ വളര്‍ത്തുന്ന അരുമകളായ സുന്ദരിപൂച്ചകളെ ഓര്‍ത്ത് ഇനി വിഷമിക്കേണ്ട . അല്‍ഖോറില്‍ വളര്‍ത്തു പൂച്ചകള്‍ക്കായി ഒരു സ്റ്റാര്‍ ഹോട്ടല്തന്നെ ആരംഭിച്ചിരിക്കുന്നു
പൂച്ചകളെ അതിഥികളായി കാണുന്ന ആശ ഹുമൈദി യെന്ന ഖത്തരി ബ്രിട്ടീഷ് യുവതിയാണ് അല്‍ഖോറിലെ ഈ ലക്ഷ്വറി ഹോട്ടലിന്റെ ഉടമ . 46 മുറികളുള്ള ഹോട്ടലില്‍ ഉന്നത കുല ജാതരായ പൂച്ചകളാണ് താമസക്കാരായുള്ളത്. 5 കാറ്റഗറികളായി തിരിച്ച ഹോട്ടല്‍ മുറികള്‍ക്ക് 65 റിയാല്‍ മുതല്‍ 200 റിയാല്‍ വരെയാണ് ഒരു ദിവസത്തെ വാടക . പോഷക സമൃദ്ധമായ ഭക്ഷണവും ,പരിചാരകരുടെ മേല്‍നോട്ടവും സൗജന്യമാണ്. ഈ പഞ്ചനക്ഷത്ര ഹോട്ടലിന്റെ വൃത്തി ഉറപ്പുവരുത്താനായി മൂന്ന് ഹൗസ്കീപ്പിംഗ് ജീവനക്കാര്‍ പണിയെടുക്കുന്നുണ്ട്. ആഴ്ചതോറും തൊട്ടടുത്ത ഹെവന്‍ പാര്‍ക്കില്‍ പൂച്ചകള്‍ക്കായി പ്രത്യേക പാര്‍ട്ടിയും ഒരുക്കാറുണ്ടെന്ന് ആശ അല്‍ ഹുമൈദി പറഞ്ഞു.
വെബ്സൈറ്റ് വഴി ബുക്കു ചെയ്താല്‍ അതിഥികളായ പൂച്ചകളെത്തേടി പെറ്റ് ടാക്സി വീട്ടു പടിക്കലെത്തും .ഹോട്ടലിലെത്തിയാല്‍ പിന്നെ കളിക്കാനും ഉല്ലസിക്കാനും സംഗീതമാസ്വാദിക്കാനും വരെ സൗകര്യങ്ങളുണ്ട്. 70 വളര്‍ത്തു പൂച്ചകളെ ഉള്‍ക്കൊള്ളാവുന്ന ഹോട്ടലിലിപ്പോള് നാല്‍പ്പതോളം അതിഥികള്‍ സുഖവാസത്തിനെത്തിയിട്ടുണ്ട് . 2 വര്‍ഷം മുമ്പാണ് പൂച്ചകള്‍ക്കായുള്ള ഹോട്ടല്‍ എന്ന ആശയം ആശ ഹുമൈദിയും അമ്മ മാര്‍ഗരറ്റും ചേര്‍ന്ന് യാഥാര്‍ത്ഥ്യമാക്കിയത്.