Gulf
ഫാഷിസ്റ്റുകൾക്കെതിരെ മതേതര വിശ്വാസികൾ ഐക്യപ്പെടണം; വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലംഫാഷിസ്റ്റുകൾക്കെതിരെ മതേതര വിശ്വാസികൾ ഐക്യപ്പെടണം; വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം
Gulf

ഫാഷിസ്റ്റുകൾക്കെതിരെ മതേതര വിശ്വാസികൾ ഐക്യപ്പെടണം; വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം

admin
|
29 Dec 2017 1:53 PM GMT

ഇന്ത്യയുടെ സ്വാതന്ത്രത്തെ തകർക്കുന്ന ഫാഷിസ്റ്റുകൾക്കെതിരെ മതേതര വിശ്വാസികൾ ഐക്യപ്പെടണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു

ഇന്ത്യയുടെ സ്വാതന്ത്രത്തെ തകർക്കുന്ന ഫാഷിസ്റ്റുകൾക്കെതിരെ മതേതര വിശ്വാസികൾ ഐക്യപ്പെടണമെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ഇന്ത്യൻ വെൽഫയർ ഫോറം സലാലയുടെ പ്രഖ്യാപന സമ്മേളനത്തിൽ സംസ‌ാരിക്കകുകയായിരുന്നു അദ്ദേഹം..

നമ്മുടെ രാജ്യത്ത് സൗഹാർദത്തോടെ കഴിയുന്ന ജനങ്ങളെ ഭിന്നിപ്പിക്കാൻ സർക്കാർ തന്നെ ശ്രമിക്കുകയാണെന്ന് വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ കക്ഷികൾ കോർപ്പറേറ്റുകളിൽ നിന്ന് പണം വാങ്ങി അവരുടെ താല്‍പര്യങ്ങളുടെ സംരക്ഷകരായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജനപക്ഷ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താൻ എല്ലാവരും മുന്നോട്ട് വരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. മ്യൂസിയം ഹാളിൽ ഇന്ത്യൻ വെൽഫയർ ഫോറം സലാലയുടെ പ്രഖ്യാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ സുരേന്ദ്രൻ കരിപ്പുഴ മുഖ്യ പ്രഭാഷണം നടത്തി.വെൽഫയർ ഫോറം പ്രസിഡന്റായി സാമൂഹ്യ പ്രവർത്തകനും ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് വൈസ് പ്രസിഡന്റുമായ യുപി ശശീന്ദ്രനെ തെരഞ്ഞെടുത്തു, എകെവി ഹലീമാണ് ജനറൽ സെക്രട്ടറി. ജോളി രമേഷ്, വഹീദ് ചേന്ദമംഗല്ലൂർ, എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. പരിപാടിയിൽ മോഹൻ ദാസ് തമ്പി ഇജി സുബ്രൻ എന്നിവർ ആശംസകൾ നേർന്നു. മീഡിയ വൺ പതിനാലാം രാവ് സീസൺ ഫോർ വിജയികളായ അജ്മൽ, അബ്ദുൽ ഹക്കീം , പിന്നണി ഗായിക പ്രമീള എന്നിവർ നയിച്ച ഗാനമേളയും വിവിധ കലാ പരിപാടികളും അരങ്ങേറി.

Similar Posts