Gulf
നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞുനിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു
Gulf

നിയമലംഘകര്‍ക്കായുള്ള പരിശോധന; പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു

Jaisy
|
31 Dec 2017 9:55 AM GMT

പൊതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന

സൌദിയില്‍ നിയമലംഘകര്‍ക്കായുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒരു ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. പൊതുമാപ്പിന് ശേഷം ആരംഭിച്ച നിയമലംഘകരില്ലാത്ത രാജ്യം ക്യാമ്പയിന്റെ ഭാഗമായാണ് പരിശോധന. അന്‍പതിനായിരത്തിലേറെ പേരെ തൊഴില്‍ നിയമലംഘനത്തിനും പിടികൂടി.

ആഭ്യന്തര മന്ത്രാലയമാണ് ഞായറാഴ്ച രാത്രിവരെയുള്ള കണക്കുകള്‍ പുറത്ത് വിട്ടത്. നവംബര്‍ പതിനഞ്ചിന് ശേഷമാരംഭിച്ച പരിശോധനയില്‍ ഇന്നലെ രാത്രി വരെ പിടിയിലായത് 1,81,60 പേര്‍. 26 ദിവസം പിന്നിട്ട പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇഖാമ നിയമലംഘനത്തിന് മാത്രം ഒരു ലക്ഷത്തിലേറെപ്പേര്‍ പിടിയിലായി. തൊഴില്‍ നിയമലംഘനത്തിന് പിടിയിലായത് മലയാളികളടക്കം അന്‍പത്തിരണ്ടായിരത്തി എണ്ണൂറ് പേര്‍.ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരും പിടിയിലായി. രാജ്യത്തേക്കുള്ള അതിര്‍ത്തി ലംഘിച്ചെത്തിയ ഇരുപതിനായിരത്തിലേറെ പേരെയും അറസ്റ്റ് ചെയ്തു. വഴിയോരക്കച്ചവടം നടത്തുന്നവര്‍ക്കും കനത്ത പിഴ ചുമത്തുന്നുണ്ട്.

നിയമ ലംഘകര്‍ക്ക് സൌകര്യം ചെയ്തുകൊടുത്തതിന് പിടിയിലായത് 416 വിദേശികള്‍. മക്ക, മദീന എന്നീ തീര്‍ഥാടക കേന്ദ്രങ്ങളില്‍ നിന്ന് മാത്രം അറസ്റ്റിലായത് കാല്‍ലക്ഷം പേര്‍. തൊഴിലിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധന ശക്തമാണ്. മുപ്പത്തയ്യായിരം വിദേശികളെ ഇതിനകം നാടു കടത്തി. ഇവര്‍ക്കിനി സൌദിയിലേക്ക് മടങ്ങിവരാനാകില്ല.

Related Tags :
Similar Posts