Gulf
Gulf

സൌദിയില്‍ ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ ജയില്‍ ശിക്ഷയും പിഴയും

Ubaid
|
6 Jan 2018 7:38 PM GMT

സൗദി ട്രാഫിക് നിയമലംഘനങ്ങളില്‍ 11 ഇനങ്ങളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം 24 മണിക്കൂര്‍ തടവും നല്‍കുമെന്ന് ഔദ്യോഗിക വക്താവ് കേണല്‍ താരിഖ് അര്‍റുബൈആനാണ് അറിയിച്ചത്

സൌദിയില്‍ ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് 24 മണിക്കൂര്‍ ജയില്‍ ശിക്ഷയും പിഴയും നല്‍കാന്‍ തീരുമാനം. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നത് ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

സൗദി ട്രാഫിക് നിയമലംഘനങ്ങളില്‍ 11 ഇനങ്ങളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴയോടൊപ്പം 24 മണിക്കൂര്‍ തടവും നല്‍കുമെന്ന് ഔദ്യോഗിക വക്താവ് കേണല്‍ താരിഖ് അര്‍റുബൈആനാണ് അറിയിച്ചത്. ചുവന്ന സിഗ്നല്‍ മുറിച്ചുകടക്കല്‍, നിശ്ചയിച്ച വേഗതയേക്കാള്‍ വേഗത്തില്‍ വാഹനമോടിക്കല്‍, ലഹരി ഉപയോഗിച്ച് വാഹനമോടിക്കല്‍, എതിര്‍ ദിശയില്‍ വാഹനമോടിക്കല്‍ തുടങ്ങിയ ഇനങ്ങള്‍ക്കാണ് ആവര്‍ത്തിച്ചാല്‍ പിഴക്ക് പുറമെ ജയില്‍ ശിക്ഷ നല്‍കുക എന്ന് വക്താവ് വിശദീകരിച്ചു. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഡ്രൈവറുടെ തിരിച്ചറിയല്‍ കാര്‍ഡ്, ലൈസന്‍സ് എന്നിവ ഉപയോഗിച്ച് ഇദ്ദേഹത്തിന് മുമ്പ് നിയമലംഘിച്ച ചരിത്രമുണ്ടോ എന്ന് പരിശോധിക്കും. ആദ്യ തവണയുള്ള നിയമലംഘനത്തിന് പിഴ മാത്രമായിരിക്കും ശിക്ഷ. കുറ്റം ആവര്‍ത്തിക്കുന്നവരെ പ്രശ്നപരിഹാര സമിതിയുടെ തീര്‍പ്പിന് വിടും. ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ പിഴയില്‍ നിന്ന് ഒഴിവല്ളെന്നും വക്താവ് പറഞ്ഞു. മുഴുവന്‍ യാത്രക്കാരുടെയും സുരക്ഷ ഉദ്ദേശിച്ച നടപ്പാക്കുന്ന നിയമങ്ങള്‍ വാഹനമോടിക്കുന്നവര്‍ കര്‍ശനമായി പാലിക്കണമെന്നും വക്താവ് അഭ്യര്‍ഥിച്ചു.

Similar Posts