പതിനാലായിരത്തോളം പേര്‍ക്ക് ഓണസദ്യയൊരുക്കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍
|ഷാര്‍ജ എക്സ്പോ സെന്‍ററിലായിരുന്നു അസോസിയേഷന്റെ വിപുലമായ ഓണാഘോഷ പരിപാടി.
പതിനാലായിരത്തോളം പേര്‍ക്ക് ഓണസദ്യയൊരുക്കി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ചരിത്രം കുറിച്ചു. ഷാര്‍ജ എക്സ്പോ സെന്‍ററിലായിരുന്നു അസോസിയേഷന്റെ വിപുലമായ ഓണാഘോഷ പരിപാടി.
പ്രവാസ ലോകത്തെ ആഘോഷ പരിപാടികള്‍ കേരളത്തിന് തന്നെ മാതൃകയാണെന്ന് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വഹിച്ച ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. അസോസിയേഷന്‍ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ സന്ദീപ് ചൗധരി, മുന്‍ എംഎല്‍എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ടി വി ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ ആര്‍ രാധാകൃഷ്ണന്‍ നായര്‍, പ്രമോദ് മഹാജന്‍, ജിയോ ജോര്‍ജ് നരേപ്പറമ്പന്‍, മാത്തുക്കുട്ടി, രാഗേഷ് ഗൗര്‍, വിജയ് ഭാട്യ എന്നിവര്‍ സന്നിഹിതരായിരുന്നു.
ബിജു സോമന്‍ സ്വാഗതവും വി നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. ഉത്സവ പ്രതീതി ഉണര്‍ത്തിയായിരുന്നു ആഘോഷ പരിപാടികള്‍. വിവിധ കലാപരിപാടികളും മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനമേളയും അരങ്ങറേി. പൂക്കള മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുവകലാസാഹിതി രണ്ടാം സ്ഥാനവും ടീം ബെന്‍ഹൂര്‍, ഐ.എസ്.സി അജ്മാന്‍ എന്നിവ മൂന്നാം സ്ഥാനവും നേടി.