Gulf
അബൂദബിയില്‍ പാര്‍ക്കിങ് ഇനി ക്യാമറ നിരീക്ഷിക്കുംഅബൂദബിയില്‍ പാര്‍ക്കിങ് ഇനി ക്യാമറ നിരീക്ഷിക്കും
Gulf

അബൂദബിയില്‍ പാര്‍ക്കിങ് ഇനി ക്യാമറ നിരീക്ഷിക്കും

Jaisy
|
7 Jan 2018 7:54 PM GMT

പാര്‍ക്കിങ് ഫീസ് നല്‍കാത്തവരെ ക്യാമറകള്‍ കണ്ടെത്തും

അബൂദബിയില്‍ പാര്‍ക്കിങ് ഇന്‍സ്പെക്ടര്‍മാരെ ഒഴിവാക്കി ജോലി അത്യാധുനിക ക്യാമറകളെ ഏല്‍പിക്കുന്നു. പാര്‍ക്കിങ് ഫീസ് നല്‍കാത്തവരെ ക്യാമറകള്‍ കണ്ടെത്തും.

മുസഫ, മുഹമ്മദ്​ ബിൻ സായിദ്​ സിറ്റി, അബൂദബി ​ഐലന്റ്​ മേഖലകളിലാണ്​ ആദ്യ ഘട്ടത്തിൽ ആധുനിക സംവിധാനം ഉപയോഗപ്പെടുത്തുക. പുതിയ സംവിധാനം വരുന്നതോടെ കൺട്രോൾ റൂമിൽ നിന്നാണ് പാര്‍ക്കിങ് നിരീക്ഷിക്കുക. വാഹനം പാർക്ക്​ ചെയ്താല്‍​ ആദ്യ 10 മിനിറ്റ് സൗജന്യമായിരിക്കും​. അതിനു ശേഷം ഇലക്​ട്രോണിക്​ പാർക്കിങ്​ ടിക്കറ്റ്​ നൽകും. പള്ളികള്‍ക്ക് അരികിലെ പാര്‍ക്കിങില്‍ ബാങ്കു വിളിച്ച്​ മുക്കാൽ മണിക്കൂർ നേരം ഇളവു നൽകും. എന്നാൽ ഇതിന് അനുദിച്ച സ്ഥലത്തല്ല പാര്‍ക്ക് ചെയ്യുന്നതെങ്കില്‍ പിഴ നൽകേണ്ടി വരും. പാർക്കിങ്​ സംവിധാനവും ഗതാഗത സൗകര്യങ്ങളും ആധുനികവല്‍ക്കരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ​ഇന്റഗ്രേറ്റ‍ഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍ ഡെ.ജനറൽ മാനേജർ മുഹമ്മദ്​അൽ മുഹൈറി പറഞ്ഞു.

Related Tags :
Similar Posts