വാഹനങ്ങളിലെ ഇഡിആര്‍ സൌകര്യം പ്രയോജനപ്പെടുത്താനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
|വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ സംവിധാനം ഉപയോഗപ്പെടുത്തി അപകട കാരണം കണ്ടെത്തുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത്
വാഹനാപകട കാരണം കണ്ടെത്താൻ വാഹനങ്ങളിലെ ഇഡിആര്‍ സൌകര്യം പ്രയോജനപ്പെടുത്താനൊരുങ്ങി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. വിമാനങ്ങളിലെ ബ്ലാക്ക് ബോക്സിനു സമാനമായ സംവിധാനം ഉപയോഗപ്പെടുത്തി അപകട കാരണം കണ്ടെത്തുന്നതിനെ കുറിച്ചാണ് അധികൃതർ ആലോചിക്കുന്നത് .
സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ അന്ബാ പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത് . വിമാനങ്ങളിലെ ബ്ലാക് ബോക്‌സിന് സമാനമായ പ്രവർത്തനമാണ് ഇഡിആര്‍ അഥവാ ഇവന്റ് ഡാറ്റ റെക്കോർഡർ എന്ന ഉപകരണം നിർവഹിക്കുന്നത് . വാഹനത്തിന്റെ ചലനങ്ങൾ പൂർണമായും രേഖപ്പെടുത്തുന്ന ഉപകരണത്തിന്റെ സാധ്യതകൾ വികസിത രാജ്യങ്ങളിൽ കേസന്വേഷണത്തിന് ഉപയോഗപ്പെടുത്തി വരുന്നുണ്ട് മുൻ നിര വാഹന നിർമാതാക്കൾ ഇഡിആര്‍ സഹിതമാണ് വാഹനങ്ങൾ പുറത്തിറക്കുന്നത് .വാഹനങ്ങളിൽ ഇഡിആര്‍ നിര്‍ബന്ധമാകുന്നതിനെ കുറിച്ചു അധികൃതർ ആലോചിക്കുന്നുണ്ട് . ഈ ഉപകരണ ഇല്ലാത്ത വാഹനങ്ങളിൽ അത് ഘടിപ്പിക്കുന്നതിന്റെ സാധ്യതകളും അധികൃതർ ആരാഞ്ഞിട്ടുണ്ട് . ഗുരുതരമായ അപകടങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ വാഹന ഏജൻസിയുടെ സഹായത്തോടെ ബ്ലാക് ബോക്സ് ഡീകോഡ് ചെയ്താൽ അപകടകാരണം കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്നാണ് ട്രാഫിക് വകുപ്പിന്റെ കണക്കു കൂട്ടൽ .