Gulf
ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നതിനുള്ള വിലക്ക് നീക്കിഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നതിനുള്ള വിലക്ക് നീക്കി
Gulf

ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നതിനുള്ള വിലക്ക് നീക്കി

Jaisy
|
11 Jan 2018 3:32 AM GMT

യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആണ് വിലക്ക് നീക്കിയത്

അമേരിക്കയിലേക്കുള്ള കുവൈത്ത് എയർ വെയ്‌സ് യാത്രക്കാർക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കുന്നതിനുള്ള വിലക്ക് നീക്കി. യുഎസ് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ആണ് വിലക്ക് നീക്കിയത്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കപെടുന്നുണ്ട് എന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് കുവൈത്ത് എയർ വെയ്‌സ് വിമാനങ്ങളിൽ ഇലക്ട്രോണിക്സ് ഉപകാരണങ്ങൾക്കേർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചത് . ഹാന്‍ഡ്ബാഗ്ഗ്ജിനുള്ളില്‍ മൊബൈല്‍ ഫോണല്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനുള്ള നിയന്ത്രണം നീങ്ങിയതോടെ കുവൈത്ത് എയർ വെയ്‌സ് വിമാനങ്ങളിൽ അമേരിക്കയിലേക്ക് യാത്രചെയ്യുന്നവർക്ക് ലാപ്‌ടോപ്പ് ടാബ്ലെറ്റ് തുടങ്ങിയ പേഴ്‌സണൽ ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കാം . സുരക്ഷാ കാരണങ്ങൾ മുൻനിർത്തി കഴിഞ്ഞ മാർച്ചിലാണ്‌ കുവൈത്ത് ഉൾപ്പെടെ എട്ട് രാജ്യങ്ങളിൽ നിന്നു അമേരിക്കയിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളിൽ ഇലക്ട്രോണിക്ക് ഉപകാരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് . കുവൈത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പുറമെ ഈജിപ്തിലെ കെയ്‌റോ, ജോര്‍ദാനിലെ അമ്മാന്‍, മൊറോക്കോയിലെ കാസബ്ലാങ്ക, ഖത്തറിലെ ദോഹ, സൗദി അറേബ്യയിലെ ജിദ്ദ, റിയാദ്, തുര്‍ക്കിയിലെ ഇസ്താന്‍ബുള്‍, യുഎഇയിലെ അബുദാബി, ദുബായ് എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് അമേരിക്കയിലേയ്ക്ക് പുറപ്പെടുന്ന വിമാനങ്ങൾക്കായിരുന്നു വിലക്ക് .ഇതിൽ എമിറേറ്റ്‌സ്, ഇത്തിഹാദ്, ടർക്കിഷ് എയർലൈൻസ് എന്നീ വിമാനകമ്പനികളെ അടുത്തിടെ വിലക്കിൽ നിന്ന് ഒഴിവാക്കിയിരുന്നു കുവൈത്ത് എയർ വെയ്‌സിന്റെ ബോയിങ് 777 ശ്രേണിയില്‍പെട്ട രണ്ടു വിമാനങ്ങളാണ് പ്രതിദിനം കുവൈത്ത് ന്യൂർക്ക് സെക്റ്ററിൽ സർവീസ് നടത്തുന്നത് .

Related Tags :
Similar Posts