സി.ബി.എസ്.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ മികച്ച വിജയവുമായി ഒമാനിലെ സ്‌കൂളുകള്‍
|വിവിധ സ്‌കൂളുകളില്‍ നിന്നായി ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അനുമോദിച്ചു.
സി.ബി.എസ്.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഒമാനിലെ സ്‌കൂളുകള്‍ക്ക് മികച്ച വിജയം. വിവിധ സ്‌കൂളുകളില്‍ നിന്നായി ഉയര്‍ന്ന മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അനുമോദിച്ചു.
ദാര്‍സൈത്ത് ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 188 വിദ്യാര്‍ഥികളില്‍ 49 പേര്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ കരസ്ഥമാക്കി. 67 വിദ്യാര്‍ഥികള്‍ക്ക് സി.ജി.പി.എ 9 ഗ്രേഡും 52 പേര്‍ക്ക് സി.ജി.പി.എ എട്ടും ഗ്രേഡ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം പരീക്ഷയെഴുതിയ 204 പേരില്‍ 27 പേര്‍ക്ക് മത്രമാണ് എ വണ്‍ ലഭിച്ചത്. വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. ശ്രീദേവി പി തഷ്‌നത്ത്, എസ്.എം.സി പ്രസിഡന്റ് അബ്ദുല്‍റഹീം ഖാസിം തുടങ്ങിയവര്‍ അനുമോദിച്ചു. ഇബ്രി ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 28 പേരില്‍ നാല് പേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചു. കുസും രാമചന്ദ്ര, രജിത്ത് കൃഷ്ണന്‍, രേഷ്മാ ചന്ദ്രന്‍, ഷെറിന്‍ ഷാജി എന്നിവര്‍ക്കാണ് എല്ലാ വിഷയത്തിനും എ വണ്‍ ലഭിച്ചത്. അതെ സമയം മബേല ഇന്ത്യന്‍ സ്‌കൂളില്‍ പരീക്ഷയെഴുതിയ 36 വിദ്യാര്‍ഥികളില്‍ നാല് പേര്‍ക്ക് എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡ് ലഭിച്ചു. കല്ല്യാണി അശോക്, നീമാ ഷിജു പുതുക്കാട്ട്, ജനനിപ്രിയ ബാലഗംഗാധരന്‍, ദൃഷ്ടി ജിതേന്ദ്ര എന്നിവരാണ് എല്ലാ വിഷയത്തിനും എ വണ്‍ ഗ്രേഡിന് അര്‍ഹരായത്. മുലദ സ്‌കൂളില്‍ നിന്നുള്ള 152 പേരില്‍ 29 പേര്‍ എല്ലാ വിഷയത്തിനും എവണ്‍ ഗ്രേഡ് നേടി. 81 പേര്‍ക്ക് തൊണ്ണൂറ് ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടാനും കഴിഞ്ഞു. മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി അനുമോദിച്ചു.