Gulf
കുവൈത്തിൽ ഇന്ധന, വൈദ്യുതി നിരക്ക് വർധന മെയ് അവസാനത്തോടെകുവൈത്തിൽ ഇന്ധന, വൈദ്യുതി നിരക്ക് വർധന മെയ് അവസാനത്തോടെ
Gulf

കുവൈത്തിൽ ഇന്ധന, വൈദ്യുതി നിരക്ക് വർധന മെയ് അവസാനത്തോടെ

admin
|
29 Jan 2018 3:03 AM GMT

വൈദ്യുതി നിരക്ക് വർദ്ധന സംബന്ധിച്ച് സർക്കാർ കൊണ്ട് വന്ന കരടു ബില്ലിൽ തിരുത്തൽ അനിവാര്യമാണെന്ന നിലപാടാണ് ധനകാര്യസമിതി അംഗങ്ങള്‍ക്കുള്ളത്.

കുവൈത്തിൽ ഇന്ധന, വൈദ്യുതി നിരക്ക് വർധന മെയ് അവസാനത്തോടെ നടപ്പായേക്കുമെന്ന് സൂചന. ഇന്ധന നിരക്ക് വർദ്ധനയുടെ മറവിൽ അവശ്യ സാധനങ്ങൾക്ക് വിലകൂട്ടാൻ അനുവദിക്കില്ലെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
വൈദ്യുതി നിരക്ക് വർദ്ധന സംബന്ധിച്ച് സർക്കാർ കൊണ്ട് വന്ന കരടു ബില്ലിൽ തിരുത്തൽ അനിവാര്യമാണെന്ന നിലപാടാണ് ധനകാര്യസമിതി അംഗങ്ങള്‍ക്കുള്ളത്. ഭേദഗതി നിർദേശം സർക്കാർ നിരാകരിച്ചതോടെ സ്വന്തം നിലക്ക് പാര്‍ലമെന്‍റിൽ അവതരിപ്പിക്കുമെന്ന് സമിതി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു, തങ്ങളുടെ നിർദേശം തിരുത്തലുകൾ ഇല്ലാതെ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുമെന്ന് സർക്കാറും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു വിഭാഗവും കടും പിടുത്തം തുടരുന്നതിനാൽ ഇന്ന് നടക്കുന്ന ചർച്ച വാഗ്വാദങ്ങൾക്ക് വഴിയൊരുക്കും എന്നാണു വിലയിരുത്തൽ. സ്വദേശികൾക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി മൂന്നു തവണയാണ് നേരത്തെ എം പിമാർ ബില്ലിന് അനുമതി നിഷേധിച്ചത്‌. എണ്ണവിലയിടിവിന്റെ പശ്ചാത്തലത്തിൽ സാമ്പത്തികരംഗത്ത് പരിഷ്കരണം അനിവാര്യമാണെന്നാണ് സർക്കാർ നിലപാട്. വരുമാനത്തിലെ വൈവിധ്യവത്ക്കരണം, പൊതുചെലവ് നിയന്ത്രണം എന്നിവയിലൂന്നിയുള്ള പരിഷ്കരണങ്ങളാണ്‌ സർക്കാർ മുന്നോട്ടു വെക്കുന്നത്. ജൂണിനു മുൻപ് വൈദ്യുതി പെട്രോൾ എന്നിവയുടെ സബ്സിഡി നിയന്ത്രിച്ചു വില വർദ്ധന നടപ്പാക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ നല്കുന്ന സൂചന അതിനിടെ ഇന്ധന സബ്സിഡി നിയന്ത്രണത്തിന്റെ മറവിൽ അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂട്ടുന്നവർ നിയമ നടപടി നേരിടേണ്ടി വരുമെന്ന് വാണിജ്യ മന്ത്രി ഡോ യൂസഫ്‌ അൽ അലി മുന്നറിയിപ്പ് നല്‍കി. മന്ത്രാലയത്തിന്റെ അനുമതി കൂടാതെ ഒരു വസ്തുവിന്റെയും വില വര്‍ധിപ്പിക്കാൻ പാടില്ലെന്നാണ് പുതിയ ഉത്തരവ്, ഉത്തരവ് ലംഘിച്ച് സാധനങ്ങൾക്ക് വില കൂട്ടിവാങ്ങുന്നവരെ ശക്തമായ നിയമനടപടികൾക്ക് വിധേയമാക്കും. ഹോട്ടലുകളും മറ്റും ഉപഭോക്താക്കളില്‍നിന്ന് ഈടാക്കിവരുന്ന ഡെലിവറി ചാർജ് വർധിപ്പിക്കുന്നത് പോലും പുതിയ ഉത്തരവ് പ്രകാരം കുറ്റകരമായി കണക്കാക്കും. സാധനങ്ങള്‍ക്കും സേവനങ്ങൾക്കും വിലകൂട്ടിവില്ക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ 135 എന്ന ഹോട്ട് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കണമെന്നു വാണിജ്യ മന്ത്രാലയം പൊതു ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Related Tags :
Similar Posts