Gulf
ബജറ്റിനെ സ്വാഗതം ചെയ്ത് കല കുവൈത്ത്ബജറ്റിനെ സ്വാഗതം ചെയ്ത് കല കുവൈത്ത്
Gulf

ബജറ്റിനെ സ്വാഗതം ചെയ്ത് കല കുവൈത്ത്

Subin
|
10 Feb 2018 2:54 PM GMT

പ്രവാസികൾക്കായി പ്രത്യേക പരിഗണന നൽകിയ ബജറ്റിലെ പ്രവാസി ക്ഷേമ ഫണ്ട്‌ ഒരു ലക്ഷത്തില്‍ നിന്ന് പത്ത് കോടിയായി ഉയര്‍ത്തും, ക്ഷേമനിധി ആനുകൂല്യം കാലാനുസൃതമായി ഉയര്‍ത്തും, പുനരധിവാസ ഫണ്ട്‌ 12 കോടിയില്‍ നിന്നും 24 കോടിയാക്കും തുടങ്ങിയ നിർദ്ദേശങ്ങൾ പ്രതീക്ഷകൾ നൽകുന്നു.

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച 2016-17 വർഷത്തെ കേരള ബജറ്റ് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് സ്വാഗതം ചെയ്തു. പ്രവാസികൾക്കായി പ്രത്യേക പരിഗണന നൽകിയ ബജറ്റിലെ പ്രവാസി ക്ഷേമ ഫണ്ട്‌ ഒരു ലക്ഷത്തില്‍ നിന്ന് പത്ത് കോടിയായി ഉയര്‍ത്തും, ക്ഷേമനിധി ആനുകൂല്യം കാലാനുസൃതമായി ഉയര്‍ത്തും, പുനരധിവാസ ഫണ്ട്‌ 12 കോടിയില്‍ നിന്നും 24 കോടിയാക്കും തുടങ്ങിയ നിർദ്ദേശങ്ങൾ പ്രതീക്ഷകൾ നൽകുന്നു.

സ്ത്രീകള്‍, കുട്ടികള്‍, ഭിന്നലിംഗക്കാര്‍ തുടങ്ങിയവർക്ക് പ്രത്യേക പരിരക്ഷ വിഭാവനം ചെയ്യുന്ന ബജറ്റ് അടിസ്ഥാന സൌകര്യ വികസനത്തിനും കാർഷിക മേഖലക്കും ഊന്നൽ നൽകി കൊണ്ടുള്ള ജനക്ഷേമ ബജറ്റാണ് എന്ന് കല കുവൈറ്റ് പ്രസിഡന്റ് നാഗനാഥനും ജനറൽ സെക്രട്ടറി സി.കെ. നൌഷാദും പത്രക്കുറിപ്പിൽ പറഞ്ഞു.

Similar Posts