ഒഎന്‍വിയുടെ കവിതകളും ഗാനങ്ങളുമായി ബഹ്റൈനില്‍ സര്‍ഗസന്ധ്യ
|ഓര്‍മകളില്‍ ഒഎന്‍വി എന്ന പേരില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു
യശശ്ശരീരനായ ഒ.എന്‍.വി. കുറുപ്പിന് സ്മരണാജ്ഞലി അര്‍പ്പിച്ച് ഗാനങ്ങളും കവിതകളുമായി ബഹ് റൈനില്‍ സര്‍ഗ സന്ധ്യ സംഘടിപ്പിച്ചു. ഓര്‍മകളില്‍ ഒഎന്‍വി എന്ന പേരില്‍ നടന്ന പരിപാടിയില്‍ നിരവധി പേര് പങ്കെടുത്തു.
ഓര്‍മ്മകളില്‍ ഓഎന്‍വി.എന്ന പേരില്‍ എയ്സ്തറ്റിക് ഡസ്ക് സംഘടിപ്പിച്ച സര്‍ഗസന്ധ്യയില്‍ ഒ.എന്‍.വിയുടെ ശ്രദ്ധേയമായ ഗാനങ്ങളും കവിതകളും കൊണ്ടാണ്. ബഹ് റൈനിലെ കലാസ്നേഹികള്‍ ശ്രദ്ധാജ്ഞലി ഒരുക്കിയത് . പതിനെട്ടു സംഗീത സംവിധായകര്‍ ഈണം നല്കിയ ഒ.എന്‍.വിയുടെ പതിനെട്ടു പാട്ടുകള്‍ ബഹ് റൈനിലെ ഗായികാഗായകന്മാര് ആലപിചു. നാലു കവിതകളും പരിപാടിയില്‍ അവതരിപ്പിച്ചു. ഒ.എന്‍.വി അനുസ്മരണ പ്രഭാഷണങ്ങളും നടന്നു. പരിപാടിയുടെ സംവിധാനം നിര്‍വഹിച്ചത് രാജഗോപാല്‍ ചെങ്ങന്നൂരും ബിജു എം സതീഷും അനില്‍ വേങ്കോടും ചേര്‍ന്നാണ്. ഒ.എന്‍. വിയെ സ്നേഹിക്കുന്ന ബഹ് റൈനിലെ മലയാളികളായ കലാസ്വാദകരുടെ സംഗമം കൂടിയായിത്തീര്‍ന്നു സര്‍ഗസന്ധ്യ. അദിലിയയിലെ കാള്‍ട്ടന്‍ ഹോട്ടലില്‍ നടന്ന പരിപാടിക്ക് ഫിറോസ് തിരുവത്ര, എന്‍.പി ബഷീര്‍ , സുധീഷ് രാഘവന്. ഇ.എ.സലീം തുടങ്ങിയവര്‍ നേതൃത്വം നല്കി.