Gulf
Gulf
ഒപെക് യോഗം നാളെ ദോഹയില്‍
|14 Feb 2018 7:15 AM GMT
എണ്ണ വിപണിയില്‍ സ്ഥിരത കൈവരുത്താനും യോഗത്തിനാവുമെന്നാണ് യോഗത്തില്‍ പങ്കെടുക്കുന്ന ഒപെക് നോണ്‍ ഒപെക് രാജ്യങ്ങളുടെ പ്രതീക്ഷ...
എണ്ണ വിപണിയിലെ അസ്ഥിരത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ എണ്ണയുത്പാദക രാജ്യങ്ങളുടെ യോഗം നാളെ ദോഹയില്‍ ചേരും. എണ്ണ ഉത്പാദനം മരവിപ്പിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പൊതു ധാരണ രൂപപ്പെടുത്താന്‍ യോഗത്തിനായേക്കുമെന്നാണ് പ്രതീക്ഷ. എണ്ണ വിപണിയില്‍ സ്ഥിരത കൈവരുത്താനും യോഗത്തിനാവുമെന്നാണ് യോഗത്തില്‍ പങ്കെടുക്കുന്ന ഒപെക് നോണ്‍ ഒപെക് രാജ്യങ്ങളുടെ പ്രതീക്ഷ.