Gulf
കുവൈത്തില്‍ ഇന്‍ഷുറന്‍സ്​ കഴിഞ്ഞ വാഹനങ്ങള്‍ക്ക്  പിഴ ഏര്‍പ്പെടുത്താന്‍ നീക്കംകുവൈത്തില്‍ ഇന്‍ഷുറന്‍സ്​ കഴിഞ്ഞ വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്താന്‍ നീക്കം
Gulf

കുവൈത്തില്‍ ഇന്‍ഷുറന്‍സ്​ കഴിഞ്ഞ വാഹനങ്ങള്‍ക്ക് പിഴ ഏര്‍പ്പെടുത്താന്‍ നീക്കം

Jaisy
|
19 Feb 2018 5:32 AM GMT

ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ട്രാഫിക് സേവനനിരക്കുകളും വൻതോതിൽ വർധിപ്പിക്കാൻ ട്രാഫിക് വകുപ്പ് ഒരുങ്ങുന്നതായും പ്രാദേശിക പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു

കുവൈത്തിൽ ഇൻഷുറൻസ്​ കഴിഞ്ഞ വാഹനങ്ങൾക്ക് പ്രതിദിനം രണ്ട് ദീനാർ വീതം പിഴ ഏർപ്പെടുത്താൻ നീക്കം . ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട പിഴയും ട്രാഫിക് സേവനനിരക്കുകളും വൻതോതിൽ വർധിപ്പിക്കാൻ ട്രാഫിക് വകുപ്പ് ഒരുങ്ങുന്നതായും പ്രാദേശിക പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു .

ഗതാഗത വകുപ്പിന്റെ കണക്കു പ്രകാരം ഇൻഷുറൻസ്​ കാലാവധി കഴിഞ്ഞ 1,15,000 വാഹനങ്ങളാണ് രാജ്യത്തുള്ളത്. ശക്തമായ നടപടികളില്ലാത്തതാണ് ഇൻഷുറൻസില്ലാത്ത വാഹനങ്ങളുടെ എണ്ണം വർധിക്കാൻ കാരണമെന്നു വിലയിരുത്തിയാണ് പിഴ വർധിപ്പിക്കാൻ ട്രാഫിക് വകുപ്പ് ഒരുങ്ങുന്നത് . ഇൻഷുറൻസ് കാലാവധി കഴിഞ്ഞാൽ പുതുക്കുന്നത് വരെ പിന്നീടുള്ള ഓരോ ദിവസത്തിനും 2 ദിനാർ വീതം പിഴ നടപ്പാക്കാനാണ് നീക്കം . വർധിപ്പിച്ചാൽ ഇൻഷുറൻസ്​ ഉൾപ്പെടെ ഫീസുകൾ കൃത്യമായി അടക്കാൻ വാഹനയുടമകൾ മുന്നോട്ട് വരുമെന്നാണ് കണക്ക് കൂട്ടൽ. ഡ്രൈവിങ്​ ലൈസൻസ്​, വാഹന ദഫ്തർ എന്നിവ ഇഷ്യൂ ചെയ്യുക, പുതുക്കുക, നഷ്​ടപ്പെട്ട രേഖകൾക്ക്​ പകരം ഡ്യൂപ്ലിക്കേറ്റ് പകർപ്പ് നൽകുക തുടങ്ങിയ ഗതാഗത സേവനങ്ങൾക്കുള്ള ഫീസ്​ ഗണ്യമായി വർധിപ്പിക്കാനും ആലോചനയുണ്ട്. ഒരാളുടെ പേരിലുള്ള പെർമിറ്റ് മറ്റൊരാളിലേക്ക് മാറ്റുക, വിൽക്കുക തുടങ്ങിയ സേവനങ്ങൾക്കും ഫീസ് വർധന ബാധകമാകും . ഇത്തരം സേവനങ്ങൾക്ക് 25 ശതമാനം മുതൽ 100 ശതമാനംവരെ വർധന ഏർപ്പെടുതതുമെന്നാണ് ഗതാഗത വകുപ്പിന്റെ ശിപാർശ . നിരക്കു പരിഷ്കരണം ഉൾപ്പെടെ ഗതാഗതവകുപ്പ് തയാറാക്കിയ കരട് നിർദേശങ്ങൾ ഫത്​വ ആൻഡ് ലെജിസ്ലേറ്റീവ് കമ്മിറ്റിയുടെ പരിഗണനക്ക് വിട്ടിരിക്കുകയാണെന്നു ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

Related Tags :
Similar Posts