Gulf
ഒമാനില്‍ ഇരുപത് വർഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനംഒമാനില്‍ ഇരുപത് വർഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനം
Gulf

ഒമാനില്‍ ഇരുപത് വർഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനം

Jaisy
|
19 Feb 2018 11:03 AM GMT

ഒമാൻ സെൻട്രൽ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാൻ, ആലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ്​ കുമാർ എന്നിവരെയാണ്​ മോചിപ്പിച്ചത്

ഒമാനില്‍ ഇരുപത് വർഷമായി തടവിലായിരുന്ന മലയാളി തടവുകാര്‍ക്ക് മോചനം. ഒമാൻ സെൻട്രൽ ജയിലിൽ തടവിലായിരുന്ന തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷാജഹാൻ, ആലപ്പുഴ വളഞ്ഞവഴി സ്വദേശി സന്തോഷ്​ കുമാർ എന്നിവരെയാണ്​ മോചിപ്പിച്ചത്​.

സിനാവ്​ സൂഖിൽ പാകിസ്താന്‍ സ്വദേശികള്‍ രണ്ട്​ ഒമാന്‍ പൌരന്മാരെ കൊലപ്പെടുത്തിയ കേസിലാണ് മലയാളികളായ ഷാജഹാനെയും സന്തോഷ്​കുമാറിനെയും ജീവപര്യന്തം തടവിന്​ ശിക്ഷിച്ചത്​ . ഇവർ ജോലി ചെയ്​തിരുന്ന കടകളിൽനിന്ന്​ കൊലപാതകത്തിന്​ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ്​. കേസില്‍ നാല്​ പാകിസ്​താനികളെ വധശിക്ഷക്ക്​ വിധേയമാക്കുകയും ഒരാളെ കുറ്റക്കാരനല്ലെന്ന്​ കണ്ട്​ വെറുതെ വിടുകയും ചെയ്​തിരുന്നു. മലയാളികളുടെ മോചനത്തിനായി മസ്കത്ത്​ ഇന്ത്യൻ എംബസിയും സാമൂഹിക പ്രവർത്തകനായ ഹബീബ്​ തയ്യിലും ഏറെ നാളുകളായി പരിശ്രമിച്ചുവരുകയായിരുന്നു. വിവിധ കുറ്റങ്ങൾക്ക്​ ശിക്ഷ അനുഭവിച്ചിരുന്ന മനാഫ്​, ഭരതൻപിള്ള , നവാസ്​ എന്നീ മലയാളികളും മോചിതരായിട്ടുണ്ട്​.

Related Tags :
Similar Posts